Categories
Flash News

മണിയൂരിലെ ദേശീയ സമ്പാദ്യ നിധി തട്ടിപ്പില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഐ(എം)

വടകര: ദേശീയ സമ്പാദ്യ നിധിയില്‍ അംഗങ്ങളായവരില്‍ നിന്നും ശേഖരിക്കുന്ന തുക പോസ്റ്റ് ഓഫീസില്‍ അടക്കാതെ ഗുണഭോക്താക്കളുടെ ലക്ഷക്കണക്കിന് രൂപ മണിയൂര്‍ പുതുക്കോട്ട് ശാന്ത എന്ന ഏജന്റ് തിരിമറി ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഐ(എം) മണിയൂര്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രാഥമിക പരിശോധനയില്‍ പണം തിരിമറി ചെയ്തത് സ്ഥിരീകരിക്കപ്പെടുകയും അവരെ ഏജന്റ് സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട് . വഞ്ചിക്കപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വളരെയേറെ ദാരിദ്ര്യത്തില്‍ കഴിയുന്നവരും കുടുംബിനികളുമാണ്.

ഈ വാര്‍ത്ത പുറത്ത് വന്നതോടെ അവരെല്ലാം തന്നെ പരിഭ്രാന്തിയിലാണ്.പലരും പയ്യോളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കിയിട്ടും തുടര്‍ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.


ഈ സാഹചര്യത്തില്‍ തട്ടിപ്പിനെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും, ഈ തട്ടിപ്പില്‍ മറ്റ് കണ്ണികള്‍
പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും പോലീസ് അന്വേഷണത്തിലൂടെപുറത്ത് കൊണ്ടുവരണമെന്നും നിക്ഷേപകര്‍ക്ക് പണം തിരിച്ച് കിട്ടാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സി.പി.ഐ (എം) ആവശ്യപ്പെടുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP