വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം

By | Tuesday September 19th, 2017

SHARE NEWS

നാദാപുരം : വിലങ്ങാട് വാഴാട് പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം . മൂന്നേക്കറോളം കൃഷി സ്ഥലങ്ങള്‍ നശിച്ചു . ഓലിയക്കല്‍ ജോയി, കാവില്‍ പുരയിടത്ത് ജേക്കബ് , കല്ലുകുളങ്ങര ജോപ്പച്ചന്‍ തുടങ്ങിയവരുടെ കൃഷിയിടമാണ് ഉരുള്‍പൊട്ടലില്‍ നാശം വിതച്ചത്.

തെങ്ങ് , തേക്ക്, റബ്ബര്‍ തുടങ്ങിയവയാണ് നശിച്ചത്. കല്ലുകുളങ്ങര സാബുവിന്‍റെ വീട് തലനാരിഴക്കാണ് ദുരന്തത്തില്‍ നിന്ന് തെന്നിമാറിയത്‌. തുടര്‍ച്ചയായ് പെയ്ത മഴയാണ് ദുരന്തത്തിലേക്ക് വഴിയൊരുക്കിയത്.

കഴിഞ്ഞ വര്‍ഷങ്ങളിലും ഇവിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്‌ . ജനങളെ ഭീതിയിലാഴ്ത്തി മഴ ഇപ്പോഴും തുടരുകയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ പ്രദേശത്തെ വന്‍ അപകടത്തിലേക്ക് വഴിയൊരുക്കും എന്നതില്‍ സംശയമില്ല. ഉരുള്‍പൊട്ടല്‍മൂലമുണ്ടായ മഴവെള്ളപാച്ചലില്‍ പ്രദേശം പുഴപോലെ ആയിരിക്കുകയാണ് .

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...