Categories
vatakaraspecial

കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്ക് നല്ല വാക്കുമായി മംഗലാട്ട് സ്വദേശി നൗഷാദ് തയ്യില്‍

വടകര: കെ എസ് ഇ ബി ഉദ്യോഗസ്ഥരെ കൊണ്ട് പൊതുജനങ്ങള്‍ക്ക് പരാതികള്‍ പതിവാണ്. പ്രതികൂലമായ കാലവസ്ഥയിലും എല്ലാവര്‍ക്കും വൈദ്യുതി വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്ല വാക്ക് പറയാന്‍ ആരും തയ്യാറാകില്ല.

മംഗലാട് സ്വദേശി തയ്യില്‍ തന്റെ സഹോദരന്‍ വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട് വടകര കെ എസ് ഇ ബി ഓഫീസിലേക്ക് ബന്ധപ്പെട്ടപ്പോള്‍ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയില്‍ മീഡയില്‍ പങ്കു വെച്ചു നൗഷാദിന്റെ കുറിപ്പ് നിമിഷങ്ങള്‍ക്കകം വൈറലായി.

https://www.facebook.com/noushadmangalad/posts/4857055431032827

നൗഷാദ് തയ്യില്ലിന്റെ എഫ് ബി കുറിപ്പ്


ഇന്നലെ നട്ടപ്പാതിരരണ്ട് മണിക്ക് വടകര കെഎസ് ഇ ബി ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ഉണ്ടായ ഒരനുഭവമാണിത്.
ഫാന് കറങ്ങാത്തതിനാല്‍ വീട്ടിലെ ചെറിയ കുട്ടി നിരന്തരമായി കരഞ്ഞത് കൊണ്ടാണ് പാതിരാത്രിയില്‍ കെഎസ്ഇബി യിലേക്ക് വിളിക്കേണ്ടിവന്നത്.
നട്ടപ്പാതിരയ്ക്ക് ഫോണെടുക്കില്ലെന്ന് കരുതിയെങ്കിലും ഫോണ് 2 റിങ്ങ് ചെയ്യുമ്പോള്‍ തന്നെ മറുതലക്കല്‍ ‘നമസ്‌കാരം കെഎസ്ഇബി വടകര’
സര്‍ കരണ്ട് എപ്പോഴാണ് വരിക.
‘ക്ഷമിക്കണം സര്‍ മെയിന്‍ സപ്ലൈ കട്ടായയതുകൊണ്ട് വരാനുള്ള സാധ്യത കുറവാണ് രാവിലെ വരെ കാത്തിരിക്കേണ്ടിവരും താങ്കളെ ബുദ്ധിമുട്ടിച്ചെതില്‍ അതിയായി ഖേദിക്കുന്നു’
ആലസ്യമൊട്ടുമില്ലാതെ
സ്‌നേഹത്തോടെയുള്ള പക്വതയാര്‍ന്ന ഈ പാതിരാവിലെ മറുപടിയില്‍ എല്ലാ ചൂടും തണുത്തു
ഫാന്‍ ഇല്ലാതെ തന്നെ പാതിരാവില്‍ ഒരു നല്ല കാറ്റു വന്നു വീശി..
ദുശ്ശാട്യക്കാരനായ പിഞ്ചോമനയുടെ കരച്ചില്‍ പോലും മെല്ലെ ഇല്ലാതായി..
വളരെ നന്നായി പരിശീലനം സിദ്ധിച്ച കോര്‍പ്പറേറ്റ് കമ്പനികളുടെ കസ്റ്റമര്‍ എക്‌സിക്യൂട്ടീവ്‌നേക്കാള്‍ മനോഹരമായി സംസാരിച്ച ആ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പേര് ചോദിച്ചപ്പോള്‍.
കല്ലേരി സ്വദേശി സനീഷ് കച്ചേരിപ്പറമ്പാണ് എന്നുകൂടി അറിഞ്ഞപ്പോള്‍ എന്റെ നാട്ടുകാരനെ ഓര്‍ത്ത് വല്ലാത്ത അഭിമാനം തോന്നി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല അപരനോട് സംസാരിക്കുന്ന എല്ലാവരും ഇതു പോലെ മനോഹരമായി സംസാരിച്ചാല്‍
എല്ലില്ലാത്ത നാവു കൊണ്ട് നമുക്ക് ഇവിടെ സ്വര്‍ഗ്ഗം തീര്‍ക്കാം…
അനുജന്‍ റാഹില്‍ അത്തിക്കോടാണ് Rahil Ak Athikkott പുലര്‍ച്ചെ തന്നെ ഈ വിവരം എന്നോട് പങ്കു വച്ചത്
റാഹിലിനും സനീഷിനും അഭിനന്ദനങ്ങള്‍.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS