Categories
Flash News

വടകരയില്‍ വോട്ട് തേടി കോടതിയിലെത്തി വക്കീല്‍ സ്ഥാനാര്‍ത്ഥി

വടകര : വടകര നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് എം രാജേഷ് കുമാര്‍ കര്‍മ്മ മേഖലയായ വടകര കോടതിയിലെത്തിയത് കേസ് വാദിക്കാന്‍ അല്ല .

വോട്ടു ചോദിച്ചുകൊണ്ടാണ് ഇന്ന് രാവിലെ രാവിലെ വടകര കോടതിയിലെത്തി സഹപ്രവര്‍ത്തകരായ അഭിഭാഷകരോടും , ജീവനക്കാരോടും വോട്ട് അഭ്യര്‍ത്ഥന നടത്തി .
വോട്ട് അഭ്യര്‍ത്ഥന ഇടയിലും സ്വന്തം കക്ഷികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും മറന്നില്ല. തുടര്‍ന്ന് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് സപ്ലൈ ഓഫീസ് ആര്‍ടിഒ ഓഫീസ് വടകര വില്ലേജ് ഓഫീസ് തുടങ്ങിയ ഓഫീസുകളിലും . അഞ്ചുവിളക്ക് പരിസരത്തും വോട്ട് അഭ്യര്‍ത്ഥന നടത്തി . ബിജെപി നേതാക്കളായ അടിയേ രവീന്ദ്രന്‍ ശ്രീധരന്‍ മടപ്പള്ളി, അരിക്കോത്ത് രാജന്‍ , രഖിലേഷ് അഴിയൂര്‍ തുടങ്ങിയവര്‍ പങ്കാളിയായി.

വില്യാപ്പള്ളിയില്‍ ചേര്‍ന്ന മഹിളാസംഗമം സംഘടിപ്പിച്ചു


വടകര : ദേശീയ ജനാധിപത്യ സഖ്യം കുറ്റ്യാടി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പി.പി.മുരളിയുടെ വിജയത്തിനു വേണ്ടി വില്യാപ്പള്ളിയില്‍ ചേര്‍ന്ന മഹിളാസംഗമം മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ജോഷി ഉദ്ഘാടനം ചെയ്തു.


പരിപാടിയില്‍ മഹിളാമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ജഷില എള്ളോടി അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ഉത്തരമേഖല സൊക്രട്ടറി എന്‍ വി രാമദാസ് മണ്ഡലം പ്രസിഡന്റ് എന്‍ കെ രജീഷ് പ്രിബേഷ് പൊന്നക്കരി മണ്ഡലം സെക്രട്ടറി. ബീന എലിക്കോട്ട്, ഗീത തെക്കയില്‍ ശ്രിജ മഠത്തില്‍ കെ എം അശോകന്‍ എന്നിവര്‍ സംസരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP