പ്രാദേശിക ബന്ധങ്ങള്‍ വോട്ടാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി കെ സജീവന്‍

By | Wednesday March 27th, 2019

SHARE NEWS

വടകര: കോ- ലീ- ബി സഖ്യം എന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് ഇടയിലും പ്രദേശിക ബന്ധങ്ങള്‍ വോട്ടാക്കി പ്രചാരണ രംഗത്ത് മുന്നേറുകയാണ് വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പ്രധാന എതിരാളികളേക്കാള്‍ സജീവന് തുണയാകുന്നത് പ്രദേശിക ബന്ധങ്ങളാണ്.

പ്രധാന സ്ഥാനാര്‍ത്ഥികളില്‍ വടകരക്കാരന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍ സജീവന്‍ തന്നെയാണ്. വടകര ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ കതിരൂര്‍ സ്വദേശിയാണ് ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. കൂത്തുപറമ്പ് , തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിലുള്ളവര്‍ക്ക് പി ജയരാജന്‍ പരിചതമുഖമാണെങ്കിലും കോഴിക്കോട് ജില്ലയില്‍ കണ്ണൂരിലെ വൈകാരിക ബന്ധമില്ലെന്നത് പ്രധാന ദൗര്‍ബല്യമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും മണ്ഡലത്തില്‍ നിന്ന് പുറത്ത് ആള്‍ തന്നെ.

വടകര വള്ള്യാട് സ്വദേശിയാണ് വി കെ സജീവന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് സജീവന്‍ പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ എബിവിപി യൂണിറ്റ് സെക്രട്ടറി മുതല്‍ സംസ്ഥാ സമിതി അംഗം വരെയുള്ള ചുമതലകള്‍ വഹിച്ചു. പിന്നീട് യുവമോര്‍ച്ച മേപ്പയ്യൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായി. 19971999 കാലയളവില്‍ കൊച്ചി എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. യുവമോര്‍ച്ച കാസര്‍ഗോഡ്, കോട്ടയം ജില്ലകളുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി, മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ ചുമതലകളും ബിജെപി സംസ്ഥാനസമിതിയംഗം, പാര്‍ട്ടി ഔദ്യോഗിക വക്താവ് എന്നീ ചുമതലകളും വഹിച്ചു.

2015 മുതല്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. യുവമോര്‍ച്ചയും ബിജെപിയും നടത്തിയ വിവിധ സമ്മേളനങ്ങളുടെയും സംസ്ഥാനതല ജാഥകളുടെയും കോഓര്‍ഡിനേറ്ററായും തെരഞ്ഞെടുപ്പുകളില്‍ ഇന്‍ചാര്‍ജ്ജായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയാണ്.

രണ്ടാം തവണയാണ് വടകരയില്‍ സജീവന്‍ ജനവിധി തേടുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ച വെച്ച് കണ്ണൂര്‍ ജില്ലയില്‍ നിന്ന് ആദ്യമായി കെട്ടിവെച്ച തുക തിരിച്ചുപിടിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായി മാറി. 2010ല്‍ എടച്ചേരി ഡിവിഷനില്‍ നിന്ന് കോഴിക്കോട് ജില്ലാപഞ്ചായത്തിലേക്കും 2011ല്‍ കുറ്റ്യാടി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളേണ്ട സ്ഥലമാണോ ഇവിടം ………. കാണാം ട്രൂവിഷന്‍ വടകര ന്യൂസ്’….

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്