Categories
Flash News

സ്ഥാനാര്‍ത്ഥിയോട് ദുരിതങ്ങള്‍ പങ്കുവെച്ച് കടലിന്റെ മക്കള്‍

വടകര: വടകര നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ എം രാജേഷ് കുമാര്‍ വോട്ട് തേടി ചോമ്പാല ഹാര്‍ബറിലില്‍ എത്തിയപ്പോള്‍ ദുരിതങ്ങള്‍ പങ്കുവെച്ച് മത്സ്യതൊഴിലാളികള്‍.

ഹാര്‍ബറിലെ മത്സ്യ തൊഴിലാളികള്‍ , ഡ്രൈവര്‍മാര്‍ , സമീപത്തെ പെട്ടിക്കടകളിലും പരിസര പ്രദേശത്തും വോട്ടു അഭ്യര്‍ഥിച്ചു . നിരവധി മത്സ്യ തൊഴിലാളികളാണ് ചോമ്പാല ഹാര്‍ബറിലെ നീറുന്ന പ്രശ്‌നങ്ങളുമായി എന്‍ ഡി എ സ്തനാര്‍ഥി അഡ്വ രാജേഷ് കുമാറിനെ സമീപിച്ചത്.

ചോമ്പാല്‍ തുറമുഖത്ത് തുറമുഖ മന്ത്രി മേഴ്‌സി കുട്ടിയമ്മ നേരിട്ടെത്തി പാവപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്കു നല്‍കിയ മോഹന വാഗ്ദങ്ങള്‍ ഒന്നുപോലും യാഥാര്‍ഥ്യമാക്കാന്‍ഇന്നേവരെ സാധിച്ചിട്ടില്ല . ഇത് മത്സ്യ തൊഴിലാളികളോടുള്ള അവഗണനയാണ്. വര്‍ഷാ വര്‍ഷം തൊഴിലാളികളുടെ എണ്ണം അധികമായി വരുമ്പോള്‍ അതിനു ആനുപാതികമായ സൗകര്യം ഒരുക്കാനോ , തൊഴിലാളികളുടെ പരാതി കേള്‍ക്കണോ ജന പ്രതിനിധികള്‍ ഇന്നേവരെ തയാറായിട്ടില്ല എന്നതും ഈ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയങ്ങളില്‍ ഒന്നാണെന്ന് അഡ്വ രാജേഷ് കുമാര്‍ സൂചിപ്പിച്ചു .


പി എം അശോകന്‍ , ശ്രീധരന്‍ മടപ്പള്ളി , രഖിലേഷ് അഴിയൂര്‍ , രാജന്‍ അരിക്കോത്ത് തുടങ്ങിയവര്‍ സ്തനാര്‍ഥിയെ അനുഗമിച്ചു .

ഇന്ധന വില ജി എസ് ടി പരിധിയില്‍ കൊണ്ടുവരണമെന്ന്
ഭാരതീയമത്സ്യ പ്രവര്‍ത്തക സംഘം

വടകര : ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ പെട്രോള്‍ ഡീസല്‍ സംസ്ഥാന ജി എസ് ടി പരിധിയില്‍ കൊണ്ടുവരണമെന്നു ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം താലൂക്ക് സമിതി യോഗം ആവശ്യപ്പെട്ടു .


കഴിഞ്ഞ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഫിഷറീസ് വകുപ്പിന് വിവിധ ക്ഷേമ ആനുകൂല്യങ്ങളും സബ്‌സിഡികള്‍ വിദ്യാര്‍ത്ഥി ഗ്രാന്റുകള്‍ , അപകട സഹായങ്ങള്‍ എന്നിവ ഉടനടി നടത്തുക , ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ബാങ്ക് ആയ ഇ എം സി സി യുമായി കേരള സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണാപത്രത്തിലെ അഴിമതി യും ഗൂഢാലോചന യും പുറത്തു കൊണ്ടുവരിക ,
തീരദേശ ഹൈവേ യുമായി ബന്ധപ്പെട്ടു് കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനും , മത്സ്യ ലഭ്യത കുറവു മൂലം ഭാരിച്ച സാമ്പത്തിക ബാധ്യതയായി മാസങ്ങളോളം തൊഴിലിനും പോകാന്‍ സാധിക്കാത്ത മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് അവരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും ചെയ്യാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു .
യോഗത്തില്‍ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സെക്രട്ടറി വി പ്രഹ്ലാദന്‍ ,ജില്ല ജോയിന്‍ സെക്രട്ടറി സുധീര്‍ പൂഴിത്തല, താലൂക്ക് സമിതി അംഗം കെ വി ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP