ഫെയ്‌സ് ബുക്കിന് സുരക്ഷ ഒരുക്കാന്‍ നമ്മുടെ നീരജ് ഗോപാലും

By എം കെ രിജിന്‍ | Thursday July 25th, 2019

SHARE NEWS

വടകര: നാല് വര്‍ഷങ്ങളായി ഫെയ്‌സ്ബുക്കിലെ ഗുരുതര സെക്യൂരിറ്റി പിഴവുകള്‍ കണ്ടെത്തികൊണ്ടിരുന്ന വടകരക്കാരനു ഒടുവില്‍ ഫെയ്‌സ് ബുക്കില്‍ ജോലി. കഴിഞ്ഞ മാസം ജൂണ്‍ 10 ാം തീയതിയാണ് പയ്യോളി തുറശ്ശേരിക്കടവ് സ്വദേശി നീരജ് ഗോപാല്‍ ഫെയ്‌സ്ബുക് ലണ്ടനില്‍ പ്രോഡക്ട് സെക്യൂരിറ്റി അസ്സസ്‌മെന്റ്‌സ് & അനാലിസിസ് വിഭാഗത്തില്‍ സെക്യൂരിറ്റി അനലിസ്റ്റ് ഫോര്‍ വൈറ്റ് ഹാറ്റ് എന്ന ചുമതല ഏറ്റത്.

ബാംഗ്ലൂരിലെ വിപ്രോയില്‍ ജോലിയുടെ കൂടെ സിസ്റ്റംസ് എഞ്ചിനിയറിംഗില്‍ എം എസ് ചെയ്ത് കൊണ്ടിരിക്കെയാണ് 2016 ഇല്‍ ഫേസ്ബുക്കിന്റെ ബഗ്ഗ് ബൗണ്ടി പ്രോഗ്രാമിനെകുറിച് അറിയാനിടയാവുന്നതും ബഗ്ഗ് ഹണ്ടിങ് തുടങ്ങുന്നതും. തുടര്‍ന്ന് 2016 മുതല്‍ 2019 വരെയുള്ള 4 വര്‍ഷങ്ങളിലും ഫെയ്‌സ്ബുക് ഹാള്‍ ഓഫ് ഫെയിം ഇല്‍ ആദ്യ 15 ഇല്‍ ഇടം നേടി. റിസര്‍ച്ചേഴ്‌സ് കണ്ടുപിടിക്കുന്ന ബഗ്ഗ്‌സിന്റെ ഗൗരവവും റിപോര്‍ട്‌സ്‌ന്റെ ക്വാളിറ്റിയും കണക്കിലെടുത്താണ് ഫെയ്‌സ്ബുക്കിന്റെ ഹാള്‍ ഓഫ് ഫെയിം റാങ്കിങ് . ഫെയ്‌സ്ബുക് ബഗ്ഗ് ഹണ്ടിങ്ങിലൂടെ ഇതുവരെ 35000 ഡോളേഴ്‌സില്‍ (25 ലക്ഷം) അധികം രൂപ പ്രതിഫലമായി ലഭിച്ചിട്ടുണ്ട്.

എല്ലാ വര്‍ഷങ്ങളിലും റാങ്കിങ്ങില്‍ മുന്‍പന്തിയില്‍ വന്നതിനാല്‍ ഫേസ്ബുക് അവരുടെ എല്ലാ ലൈവ് ഹാക്കിങ് ഇവന്റ്‌സുകള്‍ക്കും പ്രൈവറ്റ് ബഗ്ഗ് ബൗണ്ട്ടി മീറ്റിംഗുകള്‍ക്കും നീരജിനെ സ്‌പോണ്‌സര്‍ഷിപ്പോടു കൂടി ക്ഷണിക്കാറുണ്ടായിരുന്നു. അങ്ങനെ 2018 ,2019 ഇല്‍ ലണ്ടനിലും സിങ്കപ്പൂര്‍ലും നടന്ന ഇവന്‍സുകളില്‍ പങ്കെടുത്തു.

2019 ഇല്‍ ആണ് ഇന്റര്‍വ്യൂ ക്ഷണം ലഭിക്കുന്നതും 5 റൗണ്ട്‌സുകള്‍ ഉള്ള ഇന്റര്‍വ്യൂ ക്ലിയര്‍ ചെയ്യുന്നതും. വിപ്രോയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയിരുന്ന നീരജ് വെബ് അപ്ലിക്കേഷന്‍ സെക്യൂരിറ്റിയിലെ അനന്തത സാധ്യതകള്‍ മനസ്സിലാക്കി എത്തിക്കല്‍ ഹാക്കിങ് ഗൂഗ്ലിങ്ങിലൂടെയും റിസേര്‍ച്ചിങ്ങിലൂടെയും സ്വയം പഠിച്ചെടുക്കുകയായിരുന്നു. താന്‍ കണ്ടെത്തിയ ബഗ്ഗുകളില്‍ ചിലതിനെകുറിച് നീരജ് ബ്ലോഗും എഴുതിയിട്ടുണ്ട്(http://whitehatstories.blogspot.com/)

തുറശ്ശേരിക്കടവ് സ്വദേശി പി കെ ഗോപാലന്‍ മാസ്റ്ററുടേയും നിര്‍മ്മല ടീച്ചറുടേയും മകനാണ് നീരജ്.

മുതുവന യു പി സ്‌കൂള്‍, മണിയൂര്‍ ഹൈസകൂള്‍, സംസ്‌കൃതം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എന്നിവടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം എന്‍ ടി ടി എഫ് ബാംഗ്ലൂര്‍ സെന്ററില്‍ പ്രവേശനം ലഭിക്കുകയായിരിന്നു .

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിലായിരുന്നു തുടര്‍ പഠനം . ആയുര്‍വേദ ഡോക്ടറായ അഞ്ജുഷയാണ് ഭാര്യ. ലസ്‌ന, ചിത്ര എന്നിവര്‍ സഹോദരിമാരാണ്. ഫെയ്‌സ്ബുക് ബഗ്ഗ് ബൗന്റിയെകുറിച് കൂടുതല്‍ അറിയാനും സെക്യൂരിറ്റി ബഗ്ഗുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും https://www.facebook.com/whitehat/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്