Categories
Breaking News

തിരുവള്ളൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം ; നിര്‍മ്മാണത്തിന് തുടക്കമായി

വടകര: തിരുവള്ളൂര്‍ സബ് റജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു.

പാറക്കല്‍ അബ്ദുള്ള എം എല്‍ എ അധ്യക്ഷനായിരുന്നു. കെ മുരളീധരന്‍ എം പി മുഖ്യതിഥിയായി പങ്കെടുത്തു.


കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 109.39 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 1981 ജനുവരി 5 ന് പ്രഖ്വര്‍ത്തനം ആരംഭിച്ച തിരുവള്ളൂര്‍ സബ് റെജിസ്ട്രാര്‍ ഓഫിസ് 1915 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.


നിലവിലുള്ള കെട്ടിടത്തോട് ചേര്‍ന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌റുമാരായ എ മോഹനന്‍ മാസ്റ്റര്‍, സൗമ്യ വലിയവീട്ടില്‍, എഫ് എം മുനീര്‍, ആര്‍ രാമകൃഷ്ണന്‍, ആര്‍ കെ മുഹമ്മദ്, എം സി പ്രേമചന്ദ്രന്‍, എം ടി രാജന്‍, ഡി.ഐ.ജി. കെ സി മധു, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജിണല്‍ മാനേജര്‍ അജിത് കുമാര്‍ വി വി, തിരുവള്ളൂര്‍ സബ് റജിസ്ട്രാര്‍ വി വി സുരേഷ് ബാബു, കെ കെ മോഹനന്‍, എന്‍ ചന്ദ്രശേഖരന്‍, കെ അനില്‍ കുമാര്‍ പ്രസംഗിച്ചു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP