Categories
Breaking News

ഇരകള്‍ സംഘടിക്കുന്നു ; ദേശീയ പാത കര്‍മ്മ സമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

വടകര : ദേശീയ പാത കര്‍മ്മ സമിതി നീണ്ട ഇടവേളയ്ക്കു ശേഷം പ്രക്ഷോഭത്തിന് ഒരുങ്ങുന്നു .

സ്ഥലമെടുപ്പുമായി ബന്ധ പെട്ട് വില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കാനോ ഇതുമായി നിലനില്ക്കുന്ന അനിശ്ചിതത്വവും അവസാനിപ്പിക്കാമോ അധികൃതര്‍ക്ക് കഴിയാത്തതാണ് ഇതിനു കാരണം.
2013 ല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം മെച്ചപ്പെട്ട വിലലഭിക്കുമെന്ന് കരുതി സ്ഥലെടുപ്പുമായി ബന്ധപെടുക പ്രക്ഷോഭ പരിപാടികള്‍ ഏറെക്കുറെ നിര്‍ജ്‌റാവമായിരുന്നു എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ മൂരാട് അയനിക്കാട് ഭാഗത്ത് നേരത്തെ പ്രഖ്യാപിച്ച വിലയില്‍ വന്‍ വെട്ടിക്കുറവ് നടന്നിരുന്നു .ഇതിനൊപ്പം നിയമ വ്യവസ്ഥകള്‍ പാലിക്കാനോ പുനരധിവാസം ഉറപ്പാക്കാനാണോ റവന്യു അധികൃതര്‍ക്ക് തയ്യാറാവാത്തതതാണ് കര്‍മ്മ സമിതിയിയെ സമരത്തില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചത് .
വില നിര്‍ണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി വടകര കൊയിലാണ്ടിയിലെ ഭൂമി ഏറ്റെടുക്കല്‍ തഹസില്‍ദാരുടെ ഓഫീസിലെത്തുമ്പോള്‍ വ്യക്തമായ മറുപടി പറയാതെ മടക്കി അയക്കുകയാണ് രേഖകള്‍ നല്‍കിയവര്‍ക്ക് പണം എന്ന് ലഭിക്കുമെന്ന് പോലും വ്യക്തതയില്ല മെച്ചപ്പെട്ട വില ലഭിക്കുമെന്ന് കരുതി രേഖകള്‍ സമര്‍പ്പിച്ചവര്‍ വെട്ടിലായതായി കര്‍മ സമിതി ആരോപിക്കുന്നു . കെട്ടിടങ്ങളുടെ വില നിര്‍ണയിക്കാന്‍ സ്വാകാര്യ ഏജന്‍സിയെ ചുമതല പെടുത്തിയിരുന്നു ഇതില്‍ വലിയ അപാകതയും അഴിമതിയും നിലനില്‍ക്കുന്നതായി പരാതിയുണ്ട് .
തോന്നിയ രീതിയില്‍ വില നിര്ണയിക്കുന്നതായും പരാതിയുണ്ട് . നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും കര്‍മ്മ സമിതി പ്രക്ഷോഭങ്ങള്‍ തലവേദനയായി മാറിയേക്കും
പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ചേമഞ്ചേരി മുതല്‍ അഴിയൂര്‍ വരെ ഉള്ള 40 കേന്ദ്രങ്ങളില്‍ പ്രാദേശിക യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്ന് കര്‍മ്മ സമിതി നേതാക്കള്‍ അറിയിച്ചു . അധികൃതരുടെ ഇത്തരം നീക്കങ്ങള്‍ റോഡ് വികസനം വൈകാനേ ഉപകരിക്കുമെന്നാണ് കണക്കുകൂട്ടല്‍

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP