Categories
Breaking News

എങ്ങുമെത്താതെ പുനരധിവാസം എങ്ങോട്ട് പോവണമെന്നറിയാതെ കുമാരേട്ടനും കുടുംബവും

വടകര : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് നടപടികള്‍ ദുതഗതിയില്‍ നടക്കുന്നതിനിടയിലാണ് പുനരധിവാസം നടപ്പിലാകാത്ത സ്ഥിതി വന്നതോടെ വീട് , കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപെടുന്നവര്‍ എങ്ങുപോകണമെന്നറിയാതെ വലയുകയാണ്.

അഴിയൂര്‍- വെങ്ങളം ദേശിയ പാത വികസനത്തിന്റെ ഭാഗമായി അഴിയൂര്‍ മുതല്‍ മൂരാട് വരെ 600 വീടുകളും 2400 കടകളും ഒഴിപ്പിക്കപ്പെടും. ഇതില്‍ ഇരുപത് ശതമാനം ആളുകള്‍ ഇനിയും നഷ്ടപരിഹാരം കിട്ടാനുളള വിവിധ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നവരാണ് .
നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയശേഷം മാത്രമേ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂ എന്ന നിയമം നിലനില്‍ക്കെ ഇതൊന്നും നടക്കാതെ എത്രയുംപെട്ടന്ന് ഒഴിപ്പിക്കുക എന്ന സമ്മര്‍ദ്ദം കൂടിവരുന്നതായി പരാതി ധാരാളമുണ്ട് .വീടും വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന കടയും നഷ്ടപ്പെടുമ്പോള്‍ പുനരധിവാസം ഉറപ്പാക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും അതൊക്കെ ഫയലില്‍ മാത്രമായിരിക്കുകയാണ് . ദേശീയ പാത ഒന്നാം ഘട്ടത്തില്‍ 12 സെന്റ് സ്ഥലവും വീടും നഷ്ടപെട്ടവരായിരുന്നു മുക്കാളി എല്‍ പി സ്‌കൂള്‍ സമീപം താമസിക്കുന്ന പുലകുനി രോഹിണിയുടേത് അവശേഷിക്കുന്ന മൂന്നു സെനറ്റ് സ്ഥലത്തെ കൂരയാണ് ഇപ്പോള്‍ വീണ്ടും നഷ്ടപ്പെടുന്നത് .
ഞാന്‍ ഇനി എങ്ങോട്ടു പോകണമെന്നാണ് രോഹിണി ചോദിക്കുന്നത് നാല് സെന്റ് ഭൂമിയും വീടും മുമ്പ് റോഡ് വികസനത്തിന് പോയപ്പോള്‍ നിര്‍മ്മിച്ച വീടും ശേഷിച്ച അഞ്ച് സെന്റ് ഭൂമിയും വീണ്ടും നഷ്ടപ്പെടുകയാണ് പിലാവുളളതില്‍ കുമാരനും കുടുംബത്തിനും .പുനരധിവാസം സാധ്യമാവുമോ,ഇനി എങ്ങോട്ട് പോകും എന്ന ആശങ്കയിലാണ് ഈ കുടുംബവും .. ഇങ്ങനെയുള്ള നിരവധി പേരാണ് ജില്ലയിലെ സ്ഥലമെടുപ്പിന്റെ ഭാഗമായി കുടിയിറങ്ങേണ്ടിവരുന്നത് . മറ്റു മാര്‍ഗ്ഗമില്ലാത്തവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് ഭൂമിയേറ്റടുക്കല്‍ നിയമത്തില്‍ വ്യവസ്ഥ ഉണ്ടെങ്കിലും അത് പാലിക്കപ്പെടാതെ പോകുകയാണ് . ലാന്‍ഡ് അക്യുസിഷന്‍ ഓഫീസുവഴി ലഭിക്കുന്ന നാമമാത്ര തുക കൊണ്ട് വീട് എന്നത് യാഥാര്‍ഥ്യമാക്കാനും കഴിയില്ല .
കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും നഷ്ട പരിഹാരം ഉറപ്പാക്കണമെന്ന വ്യവസ്ഥയിരിക്കെ ജില്ലയില്‍ അത് പലയിടത്തും കുടിയൊഴിഞ്ഞു പോകാന്‍ നിര്‍ബന്ധിക്കുന്നതായി വ്യാപാരികള്‍ പറയുന്നു .ജില്ലയില്‍ നഷ്ടപെടുന്ന കച്ചവടക്കാരെ കുറിച്ചോ തൊഴിലാളികളുടെയോകണക്കു പോലും ഇതുവരെ ശേഖരിക്കാന്‍ ലാന്‍ഡ് അക്യുസിഷന്‍ ഓഫീസുകളില്‍ കഴിഞ്ഞില്ലെന്നത് ആശങ്ക ഉയര്‍ത്തുകയാണ്. നഷ്ടപെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് ദേശീയ പാത കര്‍മ്മസമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല, ജില്ലാ കണ്‍വീനര്‍ എ ടി മഹേഷ് എന്നിവര് ആവശ്യപ്പെട്ടു,

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP