Categories
Flash News

വികസനത്തില്‍ വിവേചനമെന്ന് പരാതി ; ആയഞ്ചേരിയില്‍ പ്രതിഷേധവുമായി എല്‍ഡിഎഫ്

വടകര: ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതി വികലമാക്കാനുള്ള യുഡിഎഫ് ഭരണസമിതി നീക്കത്തിനെതിരെ എല്‍ ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ തുടങ്ങി.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് പഞ്ചായത്ത് ഓഫീസിന് മുമ്പിലാണ് പ്രതിഷേധ സമരം തുടങ്ങിയത്. സിപിഎം ഏരിയാ സെക്രട്ടറി ടി പി ഗോപാലന്‍ മാസ്റ്റര്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. വി ടി ബാലന്‍ മാസ്റ്റര്‍, പഞ്ചായത്ത് അംഗം ടി വി കുഞ്ഞിരാമന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ എല്ലാ പ്രദേശങ്ങളിലും തെരുവ് വിളക്കുകള്‍ എത്തിക്കുന്നതിന് ആസൂത്രണം ചെയ്ത നിലാവ് പദ്ധതി ആയഞ്ചേരിയില്‍ പാര്‍ട്ടി അടിസ്ഥാനത്തില്‍ വീതം വെക്കാനാണ്, പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെ തീരുമാനമെടുത്തത്. – എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.


പഞ്ചായത്ത് വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ അഴിമതിയും ക്രമക്കേടും നടത്തി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്ന ഭരണ സമിതിയുടെ നടപടി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും എല്‍ ഡി എഫ് നേതൃത്വം തീരുമാനിച്ചിരുന്നു.

ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനകളും പ്രതിഷേധ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP