ചേമഞ്ചേരിയില്‍ ഞാറ്റുവേല ഉത്സവത്തിന് തുടക്കമായി

By | Tuesday June 25th, 2019

SHARE NEWS

കൊയിലാണ്ടി: ഞാറ്റുവേല ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അദ്ധ്യക്ഷത വഹിച്ചു.

മൂന്നു ദിവസങ്ങളിലായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പരിസരത്ത് നടക്കുന്ന ഞാറ്റുവേല ഉത്സവത്തില്‍ പച്ചക്കറി വിത്തുകള്‍, തൈകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്. ഒപ്പം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും സംഘടിപ്പിക്കും.

ചടങ്ങില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് ഷീബ വരേക്കല്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി പി ശ്രീജ ഉണ്ണി തിയ്യക്കണ്ടി, എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ശുചിത്വ ജാഗ്രതാ സമിതി കണ്‍വീനര്‍ ടി.രവീന്ദ്രന്‍ ശുചിത്വ പദ്ധതി വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ അഗ്രികല്‍ച്ചറല്‍ ഓഫീസര്‍ ഷീല കെ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ വീര്‍വീട്ടില്‍, വിജയന്‍ കണ്ണഞ്ചേരി, പി ടി നാരായണി, സുഹറ മെഹബൂബ്, സെക്രട്ടറി പി ജയരാജന്‍,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഇ അനില്‍കുമാര്‍, ടി ശശിധരന്‍, പി ശൈലജ, ശശി കോളോത്ത് എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി വരും ദിവസങ്ങളില്‍ എല്‍.പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ഷിക പ്രശ്‌നോത്തരി, ജൈവവൈവിധ്യ കൃഷി രീതികളെ കുറിച്ചുള്ള വിദഗ്ധരുടെ ക്ലാസുകള്‍, കുടുംബശ്രീ ഫുഡ് കോര്‍ട്ട്, സസ്യ ഫല ചെടികളുടെ പ്രദര്‍ശനവും വില്പനയും, കാര്‍ഷിക ഉപകരണങ്ങളും വിത്തുകളുടെയും പ്രദര്‍ശനം, താളും തളിരും ചീരകളുടെ പ്രദര്‍ശനവും വില്പനയും,എന്നിവ നടത്തും. മേള 27 ന് സമാപിക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്