പൗരത്വ നിയമഭേദഗതി ബന്ധമില്ല ;സാമ്പത്തിക സ്ഥിതിവിവര വകുപ്പ് സര്‍വെയുമായി സഹകരിക്കണമെന്ന് ഡയറക്ടര്‍

By | Friday February 14th, 2020

SHARE NEWS

കോഴിക്കോട് : സംസ്ഥാന പുരോഗതിക്കാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവര വകുപ്പ് നടത്തുന്ന സര്‍വെയുമായി പൊതുജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് വകുപ്പ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. പൗരത്വ രജിസ്റ്റര്‍, നിയമഭേദഗതി എന്നിവയുമായി വകുപ്പ്തല വിവരശേഖരണത്തിന് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഇ.എ.ആര്‍.എ.എസ്, കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നതിനുള്ള വിലശേഖരണം, സാമൂഹിക സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട നാഷണല്‍ സാമ്പിള്‍ സര്‍വെ, വിവിധ അഡ്‌ഹോക് സര്‍വെകള്‍, കുടുംബ ബജറ്റ് സര്‍വെ തുടങ്ങിയവയാണ് വകുപ്പ് നടത്തുന്നത്. ആഭ്യന്തര ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങളും സുസ്ഥിരവികസന സൂചികകള്‍ക്കായുള്ള വിവരങ്ങളും അനുബന്ധമായി ശേഖരിക്കുന്നുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്