മലയാള മനോരമ മുൻ സ്പെഷൽ കറസ്പോണ്ടന്റ് സി.ഐ.ഗോപിനാഥ് അന്തരിച്ചു

By | Wednesday November 28th, 2018

SHARE NEWS

 

കോഴിക്കോട്:  മലയാള മനോരമ മുൻ സ്പെഷൽ കറസ്പോണ്ടന്റ് സി.ഐ.ഗോപിനാഥ് (82) അന്തരിച്ചു. ദീർഘകാലം കോഴിക്കോട് ബ്യൂറോ ചീഫായിരുന്നു.

35 വർഷത്തെ സേവനത്തിനുശേഷം 1999ൽ വിരമിച്ചു. അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അദ്ദേഹത്തിന്റെ പരിസ്ഥിതിസംബന്ധിയായ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. സംസ്കാരം നടത്തി. ഭാര്യ: സൗദാമിനി (റിട്ട. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, എഡിഎം കോഴിക്കോട്). മകൻ: വി.ദിനേശ് (ഒാഫിസർ, ഫിനാ‍ൻസ് വിഭാഗം, കോഴിക്കോട് മലയാള മനോരമ). മരുമകൾ: ശോഭ ദിനേശ് (വാർഡ് സെക്രട്ടറി, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read