മുതിർന്ന സി പി എം നേതാവും വടക്കൻപാട്ട് കലാകാരനും എഴുത്തുകാരനുമായ എം കെ പണിക്കോട്ടി നിര്യാതനായി

By | Sunday August 11th, 2019

SHARE NEWS

വടകര:
മുതിർന്ന സി പി എം നേതാവും വടക്കൻപാട്ട് കലാകാരനും എഴുത്തുകാരനുമായ എം കെ പണിക്കോട്ടി (എം കേളപ്പൻ) ഇന്ന് പുലർച്ചെ 2 മണിക്ക് വടകര സഹകരണ ആശുപത്രിയിൽ നിര്യാതനായി. 92 വയസ്സായിരുന്നു.

ദീർഘകാലം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും 11 വർഷം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി വടകര മണ്ഡലം കമ്മിറ്റി അംഗം, സി പി ഐ എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി, വടകര ഏരിയാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം വടകര മുനിസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചു.

പണിക്കോട്ടി ഐക്യകേരള കലാസമിതിയുടെയും ഗ്രന്ഥാലയത്തിന്റെയും സ്ഥാപകരിൽ പ്രമുഖനാണ്. കലാസമിതിക്കു വേണ്ടി നിരവധി നാടകങ്ങൾ രചിച്ചു. നാടക സംവിധായകനും അഭിനേതാവുമായിരുന്നു. തച്ചോളിക്കളി, കോൽക്കളി പരിശീലകനും പാട്ടെഴുത്തുകാരനുമായിരുന്നു.

എൻ സി ശേഖർ പുരസ്കാരം, അബുദാബി ശക്തി അവാർഡ്, ദല സാഹിത്യ പുരസ്കാരം എന്നിവ നേടിയ ആത്മകഥയായ അമൃത സ്മരണകൾ, കേരളത്തിലെ കർഷകത്തൊഴിലാളികൾ – ഇന്നലെ ഇന്ന് നാളെ, അഭയം തേടി, ഉണ്ണിയാർച്ചയുടെ ഉറുമി, വടക്കൻ വീരഗാഥകൾ, വടക്കൻ പാട്ടുകളിലെ പെൺപെര

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്