Categories
Flash News

ക്യൂന്‍സ് റോഡിലെ കുഴികള്‍ നികത്തിയില്ല

വടകര : ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച വടകര ക്യൂന്‍സ് റോഡ് (കുഞ്ഞിരാമന്‍ വക്കീല്‍റോഡ്) പുതുമോടി മായുംമുമ്പേ തകര്‍ന്ന് കുഴികള്‍ അടച്ചില്ല. ഇന്റര്‍ലോക്ക് കട്ട പാകിയ റോഡില്‍ രണ്ടാഴ്ചമുമ്പ് കുടിവെള്ള പൈപ്പ് പൊട്ടി ഒരുഭാഗത്ത് കുഴി രൂപപ്പെട്ടിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തി കട്ടകള്‍ പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല.

നഗരസഭയിലെ എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാലാണ് നടപടി വൈകുന്നതെന്ന് നഗരസഭാധികൃതര്‍ നേരത്തെ വ്യക്തമാക്കിയത്. വാട്ടര്‍ അതോറിറ്റി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അറ്റകുറ്റപണി പൂര്‍ത്തിയായിക്കുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു അറിയിച്ചു.

സി.കെ. നാണു എം.എല്‍.എ.യുടെ ആസ്തിവികസനഫണ്ടില്‍നിന്നുള്ള 40 ലക്ഷംരൂപ മുടക്കിയാണ് ക്യൂന്‍സ് റോഡ് വീതികൂട്ടി നവീകരിച്ചത്. മെയിന്‍ റോഡ് മുതല്‍ ക്രിസ്ത്യന്‍ പള്ളി റോഡിനുസമീപംവരെയും മറുവശത്ത് ഗോകുലം ടവര്‍വരെയും റോഡില്‍ ഇന്റര്‍ലോക്ക് കട്ടപാകി മനോഹരമാക്കി. ഇരുവശത്തും നടപ്പാതയിലും കട്ടപാകി. ആഘോഷമായാണ് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിന്റെ ഉദ്ഘാടനം നടത്തിയത്.
എന്നാല്‍ റോഡിന്റെ അടിവശത്ത് നേരത്തെ ഉണ്ടായിരുന്ന പഴയ കുടിവെള്ള വിതരണ പൈപ്പുകള്‍ മാറ്റിയിരുന്നില്ല.


ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ചെമ്മണൂര്‍ ജൂവലറിക്കുമുന്നില്‍ കട്ടപാകിയ റോഡിന്റെ അടിവശത്തുനിന്നും വെള്ളം പുറത്തേക്ക് വരാന്‍ തുടങ്ങി. മിക്ക ദിവസങ്ങളിലും ഈ ചോര്‍ച്ച ഉണ്ടാകും. ഇതിനുപിന്നാലെ ഗോകുലം ടവറിനു സമീപം റോഡ് അവസാനിക്കുന്നതിനു സമീപംതന്നെ വലിയതോതില്‍ പൈപ്പ്‌പൊട്ടി വെള്ളം ഒഴുകി.
ഇവിടെ ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകി കുഴി രൂപപ്പെട്ടു. ചോര്‍ച്ച പരിഹരിച്ചെങ്കിലും കുഴി അതേപോലെ കിടക്കുകയാണ്. ഇതോടെയാണ് സമീപത്തുള്ള കട്ടകളും ഇളകുന്നത്. വാഹനങ്ങള്‍ക്ക് അപകടസൂചന നല്‍കാന്‍ കുഴിയില്‍ കൊടികുത്തിവെച്ചിട്ടുണ്ട്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP