Categories
Flash News

ഒഞ്ചിയം രക്തസാക്ഷി ദിനത്തില്‍ വാക്‌സിന്‍ ചലഞ്ചുമായി സിപിഐ(എം)

വടകര: 73 ാം ഒഞ്ചിയം രക്തസാക്ഷി ദിനത്തില്‍ വാക്‌സിന്‍ ചലഞ്ച് വിജയിപ്പിക്കാന്‍ ഒരുങ്ങി സിപിഐ(എം) പ്രവര്‍ത്തകര്‍.

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനാല്‍ ഈ വര്‍ഷവും വിപുലമായ രക്തസാക്ഷി ദിനാചരണം കഴിയാത്ത സാഹചര്യത്തിലാണ് വേറിട്ട പരിപാടിയുമായി സിപിഐ(എം) നേതൃത്വം ശ്രദ്ധേയമാകുന്നത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് രക്തസാക്ഷി ദിനാചരണം നടത്തും.

കോളറയും,വസൂരിയും പോലുള്ള മഹാമാരിയുടെ കാലത്ത് മണ്ടോടി കണ്ണന്‍ ഉള്‍പ്പെടെയുള്ള ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ്് പാര്‍ടിയുടെ പൂര്‍വ്വകാല നേതൃത്വം നടത്തിയത് മാതൃകാരമായ പ്രവര്‍ത്തനങ്ങള്‍ പിന്‍തുടരുകയാണ് ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍.


ഒഞ്ചിയത്തെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രക്തസാക്ഷി ദിനത്തില്‍ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളികളാവണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം അവരവരാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാവണമെന്നും സിപിഐ(എം) ഒഞ്ചിയം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP