Categories
Breaking News

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കൂട്ടായ്മ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും

വടകര: 60 വയസ്സായ എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞത് 10000 രൂപയെങ്കിലും പെന്‍ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം സജീവമായിക്കൊണ്ടിരിക്കുന്ന ജനകീയ പ്രസ്ഥാനമയ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും.

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ (ഒഐഒപി) സംസ്ഥാന കമ്മിറ്റി അംഗവും ജനതാദള്‍ (എസ്) മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ കെ കെ ഫിറോസ് ഉള്‍പ്പെടെയുള്ളവരെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്നത്. സംഘടനയുമായി ആഭിമുഖ്യമുള്ള പൊതു സമ്മതനായ വ്യക്തികളേയും പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.

ജനതാദള്‍ (എസ്) മുന്‍ നേതാവ് കെ കെ ഫിറോസിന്റെ നേതൃത്വത്തില്‍ ചിട്ടായ പ്രവര്‍ത്തനങ്ങളാണ് വടകരയില്‍ നടന്ന് വരുന്നത്. നിയോജക മണ്ഡലം, മുന്‍സിപ്പില്‍, പഞ്ചായത്ത് തലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്.


വളരെ പെട്ടെന്ന് തന്നെ ജനപിന്തുണ ആര്‍ജിച്ചുകൊണ്ടിരിക്കുന്ന സംഘടനയിലേക്ക് വടകരയിലും പരിസര പ്രദേശങ്ങളിലും നിരവധി ആളുകളാണ് ദിനേനയെന്നോണം കടന്നുവന്നുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും 10,000 പെന്‍ഷന്‍ എന്ന ആവശ്യത്തിന് പുറമെ ഇന്ധന വില വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങളിലും ഒഐഒപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ദല്‍ഹയിലെ കര്‍ഷക സമരത്തിനും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ശബള പരിഷ്‌ക്കരണം നടത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ശബള പരിഷ്‌ക്കരണ നടപടികള്‍ മരവിപ്പിക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏകീകരിക്കണമെന്നും കോവിഡ് കാലത്ത് ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ആനൂകൂല്യങ്ങള്‍ എത്തിക്കണമെന്നും കെ കെ ഫിറോസ് പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒഐഒപി സംസ്ഥാനത്ത് നാല് മേഖലാ കേന്ദ്രങ്ങളില്‍ ജനകീയയാത്ര നടത്തും. മാര്‍ച്ച് 9 ന് കാസര്‍കോഡ് നിന്ന് യാത്ര ആരംഭിക്കും. 14 ാം തീയതി വടകയില്‍ യാത്രക്ക് സ്വീകരണം നല്‍കും.

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ്
മുനിസിപാലിറ്റി കമ്മിറ്റി രൂപീകരിച്ചു

വടകര: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് നഗരസഭാ പ്രദേശത്ത് മുനിസിപാലിറ്റി കമ്മിറ്റി നിലവില്‍ വന്നു. പെരുവാട്ടം താഴനിര്‍മ്മല്‍ ട്രേഡേ സില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.


സെക്രട്ടറി സുമോദ്ദ് സ്വാഗതവും അസീസ് വടകര നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഫിറോസ് വടകര കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗങ്ങളായ സെക്കരിയ എസ് കെ സതീഷന്‍ ഇ കെ എ്‌സ് , ഷീജിഷ്ഏറാമല ,രവീന്ദ്രന്‍ ഏറാമല ,മധു അഴിയൂര്‍ ,സുരേഷ്അഴിയൂര്‍ ,സുരേഷ് കെ കെ ഒഞ്ചിയം എന്നിവര്‍ സംസ്സാരിച്ചു.

സുകു നാറത്ത് (പ്രസിഡന്റ് ) രാജീവന്‍ നടുവിലടത്ത് (സെക്രട്ടറി ) , യൂസഫ് കെ കെ (ബ്ലൂസ്റ്റര്‍ ) (ട്രഷറര്‍), ജെയിംസ് കുട്ടി, പ്രകാശന്‍ (ജോയിന്റ് സെക്രട്ടറിമ്മാര്‍) ബാലന്‍ പെരുവാട്ടംതാഴെ , ഷിഹാബുദ്ധീന്‍ കെ കെ ( വൈസ് പ്രസിഡന്റുമാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP