ഒഞ്ചിയം ഉപതെരഞ്ഞെടുപ്പ് : പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടികലാശം

By | Tuesday February 12th, 2019

SHARE NEWS

വടകര: ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടികലാശം. നിലവിൽ പഞ്ചായത്തംഗമായിരുന്ന എ ജി ഗോപിനാഥിന്റെ നിര്യാണത്തെ തുടർന്നാണ‌് ഉപതെരഞ്ഞെടുപ്പ‌് നടക്കുന്നത‌്. എൽഡിഎഫ‌് സ്ഥാനാർഥിയായി സിപിഐ എമ്മിലെ രാജാറാം തൈപ്പള്ളിയാണ് മത്സരിക്കുന്നത് .

കവിയും സാംസ‌്കാരിക പ്രവർത്തകനും അധ്യാപകനുമായ രാജാറാം തൈപ്പള്ളി സിപിഐ എം ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവുമാ‌ണ‌്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ സ്ഥാനാർഥിയില്ല. പി ശ്രീജിത്ത് ആണ് ആര്‍എംപിഐ സ്ഥാനാര്‍ത്ഥി.

ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായക പോരാട്ടമാണ് നടക്കുന്നത് . ഒഞ്ചിയം അഞ്ചാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലമാണ് പഞ്ചായത്ത് ഭരണം ഏത് മുന്നണിക്കെന്ന് നിര്‍ണയിക്കുക. നിലവില്‍ യുഡിഎഫ് പിന്തുണയോടെ ആര്‍എംപിഐ ആണ് പഞ്ചായത്ത് ഭരിക്കുന്നത്.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...