Categories

വടകര തീരദേശത്തെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം ആശങ്കയിൽ

വടകര : കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനം ഓൺലൈൻ സംവിധാനത്തിൽ രണ്ടാം വർഷവും തുടരുമ്പോഴും വടകരയുടെ തീരദേശമേഖലയിലെ വിദ്യാർഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയിൽ.

വടകരയുടെ തീരദേശ മേഖലയായ അഴിത്തല മുതൽ കുരിയാടി വരെയുള്ള പ്രദേശത്ത് ഇൻറർനെറ്റ് സംവിധാനത്തിന്റെ പ്രശ്നം അതിരൂക്ഷമായതിനാൽ
ഈ മേഖലയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം ആശങ്കയിലാണ് .

കൈറ്റ് വിക്ടേഴ്സ് വഴി വിദ്യാർഥികൾക്ക് ലഭിക്കുന്ന ഓൺലൈൻ ക്ലാസ് മിക്കവാറും വിദ്യാർത്ഥികൾ യൂട്യൂബ് ചാനൽ വഴിയാണ് കാണുന്നത് ഇൻറർനെറ്റ് പ്രശ്നം കാരണം പലപ്പോഴും ഈ ക്ലാസ് കണ്ടുതീർക്കാൻ മണിക്കൂറുകൾ എടുക്കുന്നു.


തുടർന്ന് അധ്യാപകർ സപ്പോർട്ടിംഗ് ക്ലാസ് നൽകുന്നുണ്ടെങ്കിലും അധ്യാപകർ നൽകുന്ന നിർദേശങ്ങൾ, കുട്ടികളുടെ പ്രതികരണങ്ങൾ എന്നിവ ഏറെ സമയമെടുത്താണ് കൈമാറ്റം ചെയ്യപ്പെടുന്നത് ഇത് വിദ്യാർഥികൾക്ക് യഥാസമയത്ത് പഠന പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധിക്കുന്നില്ല.

ഡിജിറ്റൽ സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് പൊതുജന പങ്കാളിത്തത്തോടെ വിദ്യാലയങ്ങൾ അവ നൽകി വരികയാണ്.

എന്നാൽ ഇൻറർനെറ്റ് വേഗത കുറവ്
വിദ്യാലയങ്ങൾക്ക് മാത്രം ഏറ്റെടുത്തു ചെയ്യാവുന്നതിന്നും അപ്പുറമാണ്

വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്ന
ഈ പ്രശ്നം പരിഹരിക്കുന്നതിനായി വടകര ഗുജറാത്തി സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് പ്രയോജനകരമാകും വിധം വടകര നഗരസഭാ പരിധിയിലെ തീരദേശത്തെ മുഴുവൻ വാർഡുകളിലും വൈഫൈ സംവിധാനം ഒരുക്കി കുട്ടികളുടെ ഓൺലൈൻ പഠനത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വടകര നഗരസഭ ചെയർപേഴ്സന്ന് ഗുജറാത്തി സ്കൂൾ പി ടി എ ഭാരവാഹികൾ നിവേദനം നൽകി.

ഇൻറർനെറ്റ് ദാതാക്കളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്നും വൈ ഫൈ സംവിധാനം ഉൾപ്പെടെ കുട്ടികളുടെ ഓൺലൈൻ പഠന സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും ഗുജറാത്തി സ്കൂൾ പി ടി എ ഉന്നയിച്ച ഈ വിഷയം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അഭിപ്രായപ്പെട്ടു .

പിടിഎ പ്രസിഡണ്ട് നാസർ വൈസ് പ്രസിഡണ്ട് സവാദ് വടകര സ്കൂൾ ഹെഡ്മിസ്ട്രസ് എംകെ ഷീബ ,എസ് ഐ ടി സി കൺവീനർ യൂനുസ് വടകര എന്നിവർ സംബന്ധിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Online study of students in Vadakara coast concerned

NEWS ROUND UP