SHARE NEWS

വടകര : മാറ്റത്തിന്റെ കാഴ്ചകള്‍ പകര്‍ത്താം…..സമ്മാനങ്ങള്‍ നേടാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വീഡിയോ മത്സരം മിഴിവ് 2019 ന് തുടക്കമായി .
www.mizhiv2019.kerala.gov.in വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ പ്രമുഖ സിനിമാ പരസ്യ സംവിധായകര്‍ വിലയിരുത്തി ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം, 50,000, 25,000 രൂപ ക്യാഷ് പ്രൈസുകള്‍ നല്‍കും.
പ്രോത്സാഹന സമ്മാനമായി പത്ത് പേര്‍ക്ക് 5,000 രൂപ വീതവും നല്‍കും. അതോടൊപ്പം മികച്ച സൃഷ്ടികളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് പി ആര് വകുപ്പിന്റെ മറ്റ് വീഡിയോ / ഓഡിയോ സംരംഭങ്ങളില്‍ പങ്കാളികളാകുന്നതിന് പരിഗണനയും നല്‍കും. സര്‍ക്കാര്‍ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പി ആര് ഡി ഡയറക്ടര്‍ ടി വി സുഭാഷ് അറയിച്ചു.
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്സ്വേഡും ഉപയോഗിച്ച് ഈ മാസം 24 വരെ വീഡിയോ അപ്ലോഡ് ചെയ്യാം.
പ്രധാനമായും വികസനം, ക്ഷേമം, കേരള പുനര്‍നിര്‍മ്മാണ വിഷയങ്ങളിലൂന്നിയാണ് വീഡിയോകള്‍ നിര്‍മ്മിക്കേണ്ടത്. പ്രഫഷണല്‍ കാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട് ചെയ്യാം. ഫിക്ഷന്‍, ഡോക്യൂഫിക്ഷന്‍, അനിമേഷന്‍ (3ഡി / 2ഡി), നിശ്ചലചിത്രങ്ങള്‍ മൂവിയാക്കിയോ, ഏത് മേക്കിങ് രീതിയിലും അവതരിപ്പിക്കാം. എന്നാല്‍ സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതും ആകണം സൃഷ്ടി.
വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റ് ആണ്. ക്രെഡിറ്റ്സ്്, ലഖുവിവരണം എന്നിവ ചേര്‍ത്ത് ഫുള്‍ എച്ച്.ഡി എം.പി4 (1920ണ്മ1080) ഫോര്‍മാറ്റില്‍ വേണം വീഡിയോ അപ്ലോഡ് ചെയ്യാന്‍.

