വടകര: കല സംസ്കാരത്തെ പരിപോഷിപ്പിക്കുമെന്ന് പാറക്കല്‍ അബ്ദുള്ള എം എല്‍ എ. തോടന്നൂര്‍ യു.പി.സ്കൂളിലെ ഓണ്‍ ലൈന്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ മാറ്റത്തിലും വളര്‍ച്ചയിലും കല നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ കലാമേളു ജനുവരി 26 മുതല്‍ ജനുവരി 30 വരെ നടക്കും.പിടിഎ പ്രസിഡന്റ് മഹേഷ് പയ്യs അധ്യക്ഷത വഹിച്ചു. യു എസ്സ് എസ്സ് ജേതാക്കളായ ആനന്ദ് കൃഷ്ണ ,മുഹമ്മദ് ഷമീല്‍ കെ.കെ.എന്നിവര്‍ക്ക് പാറക്കല്‍ അബ്ദുള്ള എം എല്‍ എ ഉപഹാരം നല്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.ഷഹനാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി വെള്ളാച്ചേരി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രമ്യ പുലക്കുന്നുമ്മല്‍ ,കെ. വിശ്വനാഥന് മാസ്റ്റര്‍,വി.പി നിഷാദ്, പ്രധാനാധ്യാപകന് സി.കെ. മനോജ് കുമാര്‍,ആനന്ദ് കൃഷ്ണ, മുഹമ്മദ് ഷമീല്‍ കെ.കെ, സ്റ്റാഫ് സെക്രട്ടറി വി.കെ.സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

News from our Regional Network
RELATED NEWS
