പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് ഓര്‍മ്മചോപ്പ് സമരഗീതം

By | Saturday January 25th, 2020

SHARE NEWS

വടകര: കപട ദേശീയതയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭരണകൂടത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കൊടുങ്കാറ്റിന്റെ കരുത്ത് പകരുകയാണ് കുന്നുമ്മല്‍ സഖാക്കളുടെ ഓര്‍മ്മച്ചോപ്പ് സമര ഗീതം.

 

പൗരനീതി പുലരാന്‍ ഒന്നായി നിന്ന് കത്തീടുന്നു… എന്ന് തുടങ്ങുന്ന ഗാനം

ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

രചന : വി കെ രഘു പ്രസാദ് , വി പി വിജേഷ് , സംഗീതം -പി എം ബിജുമോന്‍ , എഡിറ്റ് & സംവിധാനം രഞ്ജിത്ത് എസ് കരുണ്‍,

ക്യാമറ : ബാഗീഷ് (മെയിന്‍ ഫ്രെയിം)

ഗായകര്‍: ശ്രീരഞ്ചിത്ത് , ദില്‍ന രഞ്ജുഷ, ഒ പി ശ്രീജേഷ്

നിര്‍മ്മാണം : ഓര്‍മ്മ ചോപ്പ് വാട്‌സാപ്പ് കൂട്ടായ്മ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : വി പി സുനില്‍

കുറ്റ്യാടി – കുന്നുമ്മല്‍ മേഖലയിലെയും മൊകേരി ഗവ കോളേജിലെയും പഴയകാല എസ് എഫ് ഐ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍മ്മ ചുവപ്പ് സംഗമത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഗാനമാണ് ദൃശ്യഭംഗിയോടെ പ്രക്ഷേകരിലേക്കെത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് ഭട്ട് റോഡ് , എലത്തൂര്‍ ബീ്ച്ചുകളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ

ഗാനം  ശനിയാഴ്ച  വൈകീട്ടോടെ ജനം ഏറ്റെടുക്കുകയായിരുന്നു.

സാമൂഹിക -സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ഓര്‍മ്മ ചുവപ്പിന്റെ സമരഗീതം പൗരത്വഭേഗിക്കെതിരെയുള്ള പോരാട്ടത്തിന് കരുത്തേകും.

ദേശീയ സ്വാതന്ത്ര്യസമരം, നവോത്ഥാനം , നാടുവാഴിത്തം, ചാതുവര്‍ണ്ണ്യ കാലഘട്ടത്തിലെ ചൂഷൂണങ്ങള്‍ , ചരിത്രത്തിലെ ഏടുകള്‍ ഓരോന്നായി പരാമര്‍ശിക്കപ്പെടുന്നു.

എല്‍ ഡി എഫ് നേതൃത്വത്തില്‍ നാളെ നടക്കുന്ന മനുഷ്യ മഹാശൃംഖലക്കുളള വിളംബര ഗീതമായും വിവിധ കേന്ദ്രങ്ങളില്‍ ഗാനം ആലപിക്കപ്പെടുന്നുണ്ട്.

വര്‍ത്തമാന കാലത്തിലെ കറുത്ത് ശക്തികളോട് പോരാടാന്‍ ക്ഷുഭിത യൗവനം സജ്ജമാണെന്നും എഴുപതുകളില്‍ ഇന്ത്യന്‍ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനം പകര്‍ന്നു നല്‍കിയ സമരോര്‍ജ്ജം അവസാനിച്ചിട്ടില്ലെന്നും
ഇടത് പക്ഷ പ്രവര്‍ത്തകര്‍ മുന്നറയിപ്പ് നല്‍കുന്നു.

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്