വടകര : വടകര മണ്ഡലത്തിന് സംസ്ഥാന ബജറ്റില്‍ ലഭിച്ചത് 18 കോടിയോളംരൂപയുടെ പദ്ധതികള്‍. ഏഴ് പദ്ധതികള്‍ക്ക് ടോക്കണ്‍ സംഖ്യയും അനുവദിച്ചെന്ന് സി.കെ. നാണു എം.എല്‍.എ. അറിയിച്ചു.

റോഡുകള്‍ക്കാണ് പ്രധാനമായും ഫണ്ട് കിട്ടിയത്. ഓര്‍ക്കാട്ടേരി സി.എച്ച്.സി.ക്ക് 5.60 കോടിരൂപ കിട്ടിയതാണ് പ്രധാനപ്പെട്ട പദ്ധതികളിലൊന്ന്.

പരപ്പന്പൊയില്ചോയിമഠംചോമ്പാല റോഡ്15 ലക്ഷം, മുസ്ലിം പള്ളികുരിശുംമൂട് അറക്കല്‍ ക്ഷേത്രം റോഡ്1.18 കോടി, ഓര്ക്കാട്ടേരികാര്ത്തികപ്പള്ളി റോഡ് 3.5 കോടി, വടകര പഴയ എന്‍.എച്ച്. റോഡ് വികസനവും അഴുക്കുചാല്‍ നിര്‍മാണവും 50 ലക്ഷം, മലോല്മുക്ക്അക്ലോത്ത് നട വൈക്കിലശ്ശേരി റോഡ്നാല് കോടി, ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ (നബാര്‍ഡ് ആര്.ഐ.ഡി.എഫ്.)5.60 കോടി, മടപ്പള്ളി കോളേജ് സെമിനാര്‍ കോംപ്ലക്സ്1.5 കോടി, കുറ്റ്യാടി ജലസേചനപദ്ധതി- രണ്ടുകോടി എന്നിവയാണ് മറ്റ് പദ്ധതികള്‍

News from our Regional Network
RELATED NEWS
