ഓര്‍ക്കാട്ടേരിയിലെ ശിവ-ഭഗവതി ക്ഷേത്രോത്സവത്തിന് പാത്തുമ്മയുടെ കാച്ചി മുണ്ടും ലീഗ് പ്രവര്‍ത്തകരുടെ സ്‌നേഹ സാന്നിധ്യവും

By | Thursday February 1st, 2018

SHARE NEWS

വടകര: ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടലാം… ഒരു ക്ഷേത്രം പോലും അക്രമിക്കാന്‍ പാടില്ല… പുണ്യ മക്ക സ്ഥിതി ചെയ്യുന്ന സൗദി അറേബ്യ ഇന്ത്യയെ ആക്രമിക്കാന്‍ വന്നാലും അവസാന ശ്വാസം… വരെ പിറന്ന നാടിന് വേണ്ടി പോരാടണം…ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നേതൃത്വം സ്വീകരിച്ച പക്വമായ രാഷ്ട്രീയ നിലപാട് രാഷ്ട്രീയ കേരളം ഇന്നും ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നു.

ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ മഹിമ പറയുന്ന ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രോത്സവത്തിന് നേതൃത്വം നല്‍കാന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരും. ആഘോഷത്തിന്റെ ഭാഗമായി നടന്ന അന്നാദനത്തിന് വടകര മണ്ഡലം പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്, ടൗണ്‍ ലീഗ് ട്രഷറര്‍ കെ കെ റഹീം, യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ കെ കെ നവാസ് എന്നിവര്‍ പങ്കാളികളായി. യൂത്ത് ലീഗ് പ്രവര്‍ത്തകരെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു. ഓര്‍ക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്രോത്സവം ഒരു നാടിന്റെ ഉത്സവം തന്നെയാണ്.
കൊടുങ്ങലൂരില്‍ നിന്നും വന്ന ഭഗവതിക്ക് പുതുക്കുളങ്ങര എന്ന സ്ഥലത്ത് വെച്ചു കായക്കൊടി എന്ന മുസ്ലീം തറവാട്ടിലെ പാത്തുമ്മ എന്ന സ്്ത്രീക്ക് ദര്‍ശനം നല്‍കിയെന്നും അതിന്റെ സ്മരണക്കായി ഒരു മു്സ്ലീം പള്ളിയുണ്ടാക്കാന്‍ സ്ഥലം നല്‍കിയെന്നും പകരമായി ഉത്സവകാലത്ത് ദേവിക്ക് ചാര്‍ത്താന്‍ കാച്ചി മുണ്ട് നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നതത്രെ. തുടര്‍ന്ന് കായക്കൊടി തറവാട്ടില്‍ നിന്നാണ് ഭഗവതിക്കുള്ള കാച്ചി മുണ്ട് കൊണ്ടു വരുന്നത്.

ക്ഷേത്രോത്സവം ഉത്സവം കൊടിയേറുന്ന ദിവസം തന്നെ ചരിത്ര പ്രസിദ്ധമായ ഓര്‍ക്കാട്ടേരി ചന്തക്കും തുടക്കമാകുന്നത്. ഇവിടെ കന്നുകാലി ചന്ത ഏറെ പ്രസിദ്ധമാണ്. സംസ്ഥാന വിവിധ ഭാഗങ്ങളില്‍ നിന്നായി ഉരുക്കളെത്തും. കാലം ഏറെ മാറിയെങ്കിലും ചന്തയുടെ മാറ്റ് കുറഞ്ഞിട്ടില്ല. കടത്തനാട്ടുകാരുടെ ജനകീയ ഉത്സവം തന്നെയാണ് ഓര്‍ക്കാട്ടേരി ചന്ത. ചന്തയില്‍ കച്ചവട സ്റ്റാളുകളോടൊപ്പം വിനോദത്തിന് അവസരങ്ങളുണ്ട്. പുത്തന്‍ റൈഡുകള്‍ കാലത്തിനൊത്ത് ഓര്‍ക്കാട്ടേരി ചന്തയും ഏറെ മാറി. മൂന്ന് കാറുകളും നാല് ബൈക്കുകളും ചീറീയ പോയുന്ന മരണക്കിണര്‍, ആകാശത്തൊട്ടില്‍, കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയെല്ലാം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ ആനന്ദം പകരുന്നവയാണ്. ഫെബ്രുവരി അഞ്ചിന് ചന്ത സമാപിക്കും.

 

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്