ഓര്‍ക്കാട്ടേരിയില്‍ കെട്ടിടം തകര്‍ന്നു; കട തുറക്കാത്തത് കൊണ്ട് ഒഴിവായത് വന്‍ ദുരന്തം

By news desk | Friday June 29th, 2018

SHARE NEWS

വടകര: ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഓര്‍ക്കാട്ടേരിയില്‍ കെട്ടിട സമുച്ചയം തകര്‍ന്നു. ഇന്ന് രാവിലെ 9.30 ഓടെയാണ് കെട്ടിടം തകര്‍ന്നത് കട തുറക്കാത്തിനാല്‍ വന്‍ ദുരന്തം ഒഴിവായി.  മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന് തെയ്യപ്പാടി ഗഫൂറിന്റെ കെട്ടിടമാണ് തകര്‍ന്നത്. നിരവധി കടമുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ രാവിലെ ആയതിനാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ല.

കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് വടകര-നാദാപുരം റൂട്ടില്‍ ഏറെ നേരം ഗതാതഗതം സ്ത്ംഭിച്ചു. പൊലീസിന്റെയും നാട്ടുകാരുടേയും സഹായത്തോടെ ഗതാഗത തടസം നീക്കി.

കാലപ്പഴക്കം കാരണം പൊളിച്ചു നീക്കാനിരിക്കെയാ്ണ് അപകടം. താഴത്തെ നിലയിലെ ദേശീയ ദേശീയ ഔഷശാല, പച്ചക്കറി കട, കോണ്‍ഗ്രസ് ഓഫീസ് എന്നിവക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് ഏറെ നേരം ഓര്‍ക്കാട്ടേരി ടണില്‍ ഗതാഗതം തടസം അനുഭവപ്പെട്ടു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്