പി കെ ശശിക്കെതിരെയുള്ള കുറ്റം ലഘൂകരിക്കുന്ന സിപിഎം സമീപനം കടുത്ത സ്ത്രീവിരുദ്ധത ; കെ കെ രമ

By | Tuesday November 27th, 2018

SHARE NEWS

വടകര: പീഡന പരാതിയില്‍ കുറ്റക്കാരനെന്ന് കണ്ട് സി പി എം നടപടിയെടുത്ത പി കെ ശശി എം എല്‍ എ ക്കെതിരെ പോലിസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആര്‍എംപി ഐ നേതാവ് കെ.കെ രമ ആവശ്യപ്പെട്ടു. പീഡന പരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ വ്യക്തമായിരിക്കുകയാണ്. നിയമവാഴ്ചയുള്ള രാജ്യത്ത് ക്രിമിനല്‍ കേസുകള്‍ പോലും പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കുന്നത് നിയമത്തോടുള്ള വെല്ലുവിളിയാണ്.

സ്ത്രീകള്‍ക്കെതിരെ വാക്കുകൊണ്ടും നോക്കു കൊണ്ടും നടത്തുന്ന അവഹേളനങ്ങള്‍ പോലും സ്ത്രീപീഡനത്തില്‍ വരുമെന്നിരിക്കെ ശശി ചെയ്തത് വാക്കുകള്‍ കൊണ്ടുള്ള അവഹേളനം മാത്രമാണെന്ന് ലഘൂകരിച്ച സി പി എം കടുത്ത സ്ത്രീവിരുദ്ധതയാണ് നടത്തിയത്. ഇത് നിയമത്തോടുള്ള വെല്ലുവിളിയാണ്. ശശിക്കെതിരെ കേസെടുക്കാനുള്ള ആര്‍ജവം ആഭ്യന്തര മന്ത്രി കാണിക്കണമെന്നും രമ പ്രസ്താവനയില്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്