അമേരിക്കന്‍ ഇംഗ്ലീഷ് സാഹിത്യ സൈറ്റില്‍ ഇടം നേടിയ നാദാപുരത്തുകാരനെ പരിചയപെടാം

By | Friday July 17th, 2020

SHARE NEWS

പോയം ഹണ്ടില്‍ പി എ നൗഷാദ് മാസ്റ്റര്‍

വടകര: അധ്യാപനത്തിലും കായിക മേഖലയിലും ഇംഗ്ലീഷ് സാഹിത്യത്തിലും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ പി എ നൗഷാദ് മാസ്റ്റര്‍ ആഗോള ശ്രദ്ധ പിടിച്ച് പറ്റുന്നു.

അമേരിക്കന്‍ ഇംഗ്ലിഷ് സാഹിത്യ സൈറ്റായ പോയം ഹണ്ടില്‍ ലോക സാഹിത്യകാരന്മാരുടെ സൃഷ്ടികളില്‍നിന്നെടുത്ത മഹദ് വചനങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഏറ്റവും മുകളിലെത്തിയ നൂറുപേരുടെ ലിസ്റ്റില്‍ ഓസ്‌ക്കാര്‍ വൈല്‍ഡിന്റെയും പെബ്ലോനരൂദയുടെയും പേരുകള്‍ക്കിടയില്‍ ഇടം നേടിയരിക്കുകാണ് പേരോട് ഹയര്‍ സെക്കണ്ടറി അധ്യാപകനായ പി എ നൗഷാദിന്റെ പേരും.

വില്യം ഷേക്‌സ്പിയര്‍, വില്യം വേര്‍ഡ്‌സ്വര്‍ത്ത്, വില്യം ബ്ലെയ്ക് ,ആന്റന്‍ ചെക്കോവ്, എഡ്ഗര്‍ അലന്‍പൊ തുടങ്ങിയ ലോക സാഹിത്യകാരന്മാരാണ് ആ ലിസ്റ്റിലുള്ള മറ്റുള്ളവര്‍.
നിരവധി ഇംഗ്ലിഷ് കവിതാ സമാഹാരങ്ങളുടെ കര്‍ത്താവായ പി എ നൗഷാദിന്റ നൂറിലധികം ഇംഗ്ലിഷ് കവിതകള്‍ പോയം ഹണ്ടറില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.
2019ലെ കേരള സര്‍ക്കാറിന്റെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നൗഷാദ് കരസ്ഥമാക്കിയിട്ടുണ്ട്. കായിക മേഖലയിലും നൗഷാദ് മാസ്റ്റര്‍ നിരവധി നേട്ടങ്ങള്‍ നേടിയിട്ടുണ്ട്്. 2016 ല്‍ ആസ്‌ട്രേയില്‍ നടന്ന വേള്‍ഡ് മാസ്റ്റഴ്‌സ് അത്‌ലറ്റികിസില്‍ പങ്കെടുത്തത് 100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിരുന്നു. കക്കട്ടില്‍ കണ്ടോത്ത് കുനി സ്വദേശിയാണ് നൗഷാദ് മാസ്റ്റര്‍.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്