ഗുജറാത്ത് ഓര്‍മ്മപ്പെടുത്തി വെല്ലുവിളിക്കേണ്ടെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ

By | Tuesday January 14th, 2020

SHARE NEWS

യൂത്ത് ലീഗ് പരാതി നല്‍കി

വടകര: കുറ്റ്യാടിയില്‍ ഇന്നലെ ബി.ജെപി പൊതുയോഗവുമായി ബന്ധപ്പെട്ട് നടന്ന പ്രകടനത്തില്‍ ‘ഗുജറാത്ത് ഓര്‍മ്മയില്ലെ’ എന്ന മുദ്രാവാക്യം വിളിച്ചും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ കുടുംബാംഗങ്ങളെ പോലും അധിക്ഷേപിക്കുന്ന മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട്

വടകര റൂറല്‍ എസ്.പിക്കും , സംസ്ഥാന മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടില്‍ അശാന്തി സൃഷ്ടിക്കാന്‍ ബോധ പൂര്‍വ്വമായ ശ്രമമാണ് ബി ജെ പി നടത്തുന്നത്. ഇതിനെ അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളികളയുകയും, നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള എല്ലാ തരം പ്രവൃത്തികളെയും തടയണമെന്നും ഞാന്‍ സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു. എം എല്‍ എ പറഞ്ഞു.

കുറ്റ്യാടിയില്‍ ആര്‍എസ് എസും ബിജെപിയും പ്രകോപനപരമായ പ്രകടനത്തിനെതിരെ യൂത്ത് ലീഗ് നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സംസ്ഥാന ജറനല്‍ സെക്രട്ടറി നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി. നേതാക്കളായ സാജിദ് നടുവണ്ണൂര്‍, കെ കെ നവാസ് , പി പി റഷീദ് , എം ഫൈസല്‍, എസ് എം അബ്ദുള്‍ ബാസിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്