Categories
Breaking News

സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭം ഏറ്റെടുത്ത് രക്ഷിതാക്കളും സമരമുഖത്തേക്ക്

കോഴിക്കോട് : 2019 ജൂലായ് ഒന്നിന് നിലവില്‍ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും ജോലി ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാനായി രൂപീകരിച്ച നിയമസഭ യുവജന കാര്യ യുവജന ക്ഷേമ സമിതിയിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളും സമരമുഖത്തേക്ക്.

കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭ യുവജന കാര്യ യുവജന ക്ഷേമ സമിതി യോഗത്തിലും അനുകൂലമായി യാതൊരു നടപടിയും ഉണ്ടായില്ല. പ്രസ്തുത ലിസ്റ്റില്‍ നിന്നും സെലക്ഷന്‍ ലഭിച്ച 2,279 ഉദ്യോഗാര്‍ത്ഥികള്‍ പരിശീലനം കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോള്‍ ഇതേ ലിസിറ്റില്‍ ഉള്‍പ്പെട്ട 3,000 ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണുള്ളത്.

തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന്റെ പാപഭാരം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടാണ് സിപിഒ ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കോപ്പിയടി വിവാദത്തോടെ ഉദ്യോഗാര്‍ത്ഥികളുടെ കഷ്ടകാലം തുടങ്ങി. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ കോപ്പിയടിച്ച് ലിസ്റ്റില്‍ കയറിയതോടെ ലിസ്റ്റ് 4 മാസത്തോളം മരവിപ്പിച്ചതും.


തുടര്‍ന്ന് നിയമനങ്ങള്‍ നടന്നുവെങ്കിലും കൊറോണ കാരണം മാര്‍ച്ച് മാസം മുതല്‍ നിയമനം നടക്കാത്ത അവസ്ഥ . ലിസ്റ്റിന്റെ കാലവധി അവസാനിക്കുന്ന ജൂണ്‍ വരെ വീണ്ടും നിയമനങ്ങള്‍ വീണ്ടും നിലച്ചു. ലിസ്റ്റിന്റെ കാലാവധി നീട്ടി തരണമെന്ന് കോവിഡ് പ്രോട്ടോക്കള്‍ പാലിച്ച് കൊണ്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.

അസാധാരണ കാലത്ത് പിഎസ് സി ലിസ്റ്റ് നീട്ടാം എന്ന് റൂള്‍ ഉണ്ടായിട്ട് പോലും ലിസ്റ്റ് നീട്ടി നല്‍കിയില്ല . ജൂണ്‍ 17ന് മന്ത്രി സഭ തുടര്‍ച്ചാനുമതി നല്‍കിയ 1200 താല്‍ക്കാലിക പോലീസ് ട്രെയിനി ഒഴിവുകള്‍ ഉള്‍പ്പെടെ 2021 ഡിസംബര്‍ മാസത്തിലെ ഒഴിവുകള്‍ വരെ നല്‍കി കഴിഞ്ഞു എന്നാണ് സര്‍ക്കാര്‍ വാദം.

പി എസ് സി പുറത്തിറക്കുന്ന വിവരങ്ങളിലോ, വിവരാവകാശ രേഖകളിലോ ഈ ഒഴിവുകള്‍ ഒന്നും പോലീസ് ലിസ്റ്റിന് നല്‍കിയിട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്. പൊലീസ് ട്രെയിനി ഒഴിവുമായി ബന്ധപ്പെട്ട് ഭരണ തലത്തിലെ ഉന്നതരില്‍ നിന്നും വ്യത്യസ്തവും വിചിത്രവുമായ മറുപടികളാണ് ലഭിച്ചതെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

ഏറ്റവും കുടുതല്‍ ഒഴിവുകള്‍ വരുന്നതും നിയമനങ്ങള്‍ നടക്കുന്നതുമായ ഒരു വിഭാഗമാണ് പോലീസ്. കഴിഞ്ഞ കാലങ്ങളിലോക്കെ പോലീസ് ലിസ്റ്റുകളില്‍ നിന്നും മുഴുവന്‍ പേരയെും നിയമിച്ചാലും ഒഴിവുകള്‍ ബാക്കി വരുന്നതാണ് പതിവ്.

2020- 21 വര്‍ഷത്തില്‍ വലിയ രീതിയില്‍ റിട്ടയര്‍മെന്റ്് നടന്ന കാലമാണ്. ഈ ഒഴിവുകളോക്കെ ഓരോ ബറ്റാലിയനില്‍ നിന്നും പോലീസ് ആസ്ഥാനത്തേക്ക് അയച്ചതുമാണ്.. ആ ഒഴിവുകള്‍ യഥാസമയം പിഎസ് സി ലേക്ക് റിപ്പോര്‍ട്ട് ചെയ്യാതെ പിടിച്ച് വെക്കുകയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP