ഒഞ്ചിയം അക്രമത്തെ ചൊല്ലി നിയമസഭയില്‍ ബഹളം ; ആര്‍എസ്സിസിനും ആര്‍എംപിക്കും ഒരേ രീതിയെന്ന് മുഖ്യമന്ത്രി …. അടിയന്തിര പ്രമേയവുമായി പാറക്കല്‍ അബ്ദുള്ള എംഎല്‍എ

By | Thursday March 8th, 2018

SHARE NEWS

വടകര: ഒഞ്ചിയത്തെ സിപിഎം അക്രമത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലും സിപിഎം ഇതര രാഷട്രീയ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് കാണിച്ച് പാറക്കല്‍ അബ്ദുള്ള എംഎല്‍എ കൊണ്ട് വന്ന അടിയന്തിര പ്രമേയം ബഹളത്തിന് ഇടയാക്കി.
സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിടുകയാണെന്നും ആര്‍എംപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കയാണെന്നും അബദുള്ള ചൂണ്ടിക്കാട്ടി. അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് ഭരണ- പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

അടിയന്തിര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രിയെത്തി. സംഘ്പരിവാറും ആര്‍എംപിയും ഒരേ രീതിയിലാണ് സിപിഐമ്മിനെ നേരിടുന്നതെന്നും അക്രമത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെ തങ്ങള്‍ അക്രമിക്കപ്പെടുകയാണെന്ന് വിലപിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എംപിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൊഴിഞ്ഞ് പോകുകയാണെന്നും ഇതില്‍ പ്രകോപിതരായ ആര്‍എംപി പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ നേതൃത്വം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതി വിധി പിണറായി സര്‍ക്കാറിന്
മുഖത്തേറ്റ അടി; കെ കെ രമ

വടകര: കൊലയാളികളെ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാറിന് മുഖത്തേറ്റ പ്രഹരമാണ് ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവെന്ന് ആര്‍എംപി(ഐ) നേതാവ് കെ കെ രമ.

സിപഎം നടത്തുന്ന കൊലപാതകങ്ങള്‍ വ്യക്തമായ ഗൂഢാലോചനയോടെയാണ് നടപ്പാക്കുന്നത്.
കൊന്നവര്‍ പിടിക്കപ്പെടുകയും കൊല്ലിച്ചവര്‍ രക്ഷപ്പെടുകയുമാണ് പതിവ്. ഗൂഢാലോചന നടത്തുന്ന നേതാക്കള്‍ ശിക്ഷക്കപ്പെടുന്നതാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുന്നതിന്റെ പിന്നിലെ പ്രധാന കാരണം.

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് എതിര് നില്‍ക്കുന്നത് മുഖ്യമന്ത്രിയാണ് തന്നെയാണ്. ടിപി വധം പോലെ സിപിഎമ്മിന്റെ ഉന്നത് നേതാക്കള്‍ക്ക് ഷുഹൈബ് വധത്തില്‍ പങ്കുള്ളതായി സിബിഐ അന്വേഷണത്തോടുള്ള എതിര്‍പ്പിലൂടെ വ്യക്തമാകും. കെ കെ രമ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...