Categories
Flash News

പൈപ്പ് പൊട്ടി സാന്റ്ബാങ്ക്‌സ് റോഡില്‍ വലിയ ഗര്‍ത്തം അപകട ഭീഷണി ഉയര്‍ത്തുന്നു

വടകര: പൊതുമരാമത്ത് വകുപ്പിന്റെ കൊടുകാര്യസ്ഥത കാരണം വടകര സാന്റ്ബാങ്ക്‌സ് റോഡില്‍ വീണ്ടും പൊട്ടി വലിയ ഗര്‍ത്തം. ഗര്‍ത്തം വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുകയാണ് ഗുണനിലവാരം കുറഞ്ഞ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഇതു നാലാം തവണയാണ് സാന്റ്ബാങ്ക്‌സ് റോഡ് അപകട ഭീഷണിയായി മാറുന്നത്.


ഇത്തവണ പുറങ്കര റേഷന്‍കടക്ക് സമീപമാണ് വലിയ ഗര്‍ത്തം അപകടം വരുത്തുന്നത്. റോഡ് പണി നടക്കുന്ന സമയത്ത് തന്നെ നാട്ടുകാര്‍ നിരന്തരമായി ആവിശ്യപ്പെട്ടിട്ടും റോഡിലെ പഴയ പൈപ്പ് ലൈനുകള്‍ മാറ്റാത്തത് ഇത്തരത്തില്‍ അപകട ഭീഷണിയായി മാറി കൊണ്ടിരിക്കുകയാണ്. നേരത്തെ ബദ്രിയ മസ്ജിദിന് സമീപം ടെലിഫോണ്‍ കേബിള്‍ കുഴിയെടുക്കുന്നതിന് റോഡ് പൊട്ടി പൊളിച്ചിട്ടുണ്ടായിരുന്നു. അതിന് ശേഷം പുറങ്കര, കൊയിലാണ്ടി വളപ്പ് ഭാഗങ്ങളില്‍ രണ്ട് തവണ ജല വകുപ്പിന്റെ പൈപ്പ് പൊട്ടി നന്നാക്കി ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു. അതിന് ശേഷമാണ് വീണ്ടും പൈപ്പ് പൊട്ടിയത്.
കരാര്‍ ജീവനക്കാരുടെ പണിമുടക്ക് കാരണം പൊട്ടിയ പൈപ്പ് ലൈനുകള്‍ മാറ്റുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യവുമുണ്ട്. കുടിവെള്ളം പാഴായി പോകുന്നത് ഇവിടെ തുടര്‍കഥയാണ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP