വിമാനപകട ദുരന്തം ; വടകര ഇയ്യംങ്കോട് സ്വദേശി രക്ഷപ്പെട്ടു

By | Friday August 7th, 2020

SHARE NEWS

വടകര: വിമാന അപകടത്തിൽ നിന്നും ഇയ്യംങ്കോട് സ്വദേശി
രക്ഷപ്പെട്ടു. റംഷാദ്‌  ആണ് രക്ഷപ്പെട്ടത്.

അതേസമയം കരിപൂരിൽ വിമാന അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ നാദാപുരത്തുകാരും.

കുമ്മങ്കോട്ടെ മനാല അഹമ്മദ് പാലോളളതിൽ ,
ഇയ്യങ്കാട്ടെ റംഷാദ് പണിക്കാണ്ടി , ഭാര്യ സുഫൈറ , മകൻ
ഷൈസ ഐറൻ എന്നിവരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് .
ചീക്കോന്നിലെ പീടികക്കണ്ടി മുരളീധരൻ, ഭാര്യ രമ്യ , മഞ്ജുള കുമാരി , യഥുദേവ് എന്നിവരും
വടയം മടപ്പറമ്പത്ത് റിയാസ് , ചോമ്പാല ജിബിൻ , തോടന്നൂർ ഇസ്മായിൽ , അർജുൻ ചന്ദ്രൻകണ്ടി വില്യാപ്പള്ളി എന്നിവരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരാണ് .

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായി – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി.

Tags: , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *