പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 19 കാരന്‍ റിമാന്‍ഡില്‍

By | Saturday August 17th, 2019

SHARE NEWS

വടകര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 19 കാരാന്‍ അറസ്റ്റിലായി.

ഇരിങ്ങണ്ണൂര്‍ പൂവാനാഴീന്റവിട അര്‍ജുനെ (19) നെ വടകര സി ഐ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന കൈനാട്ടിയിലെ ക്വാര്‍ട്ടേഴ്‌സിലും കോഴിക്കോടെ ബന്ധുവീട്ടിലും വെച്ച് പ്രതി മദ്യവും കഞ്ചാവും നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

17 കാരിയായ പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കോഴിക്കോട് നിന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റ് പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്