Categories
Breaking News

വടകരയില്‍ പൊലീസ് വീണ്ടും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി

വടകര : കോവിഡിന്റെ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വടകര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡ്രോണ്‍ പറത്തി നിരീക്ഷണം ശക്തമാക്കി. വടകര നാരായണ നഗരം , തീരദേശ മേഖലകള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പോലീസ് നിരീക്ഷണം നടത്തി .


ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഗോപാലകൃഷ്ണന്‍, സി ഐ സുശാന്ത് കെ എസ് , എസ് ഐ ഷറഫുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.കഴിഞ്ഞ ദിവസങ്ങളിലായി ദിവസങ്ങളില്‍ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.


98 പേരില്‍ നിന്ന് പെറ്റികേസുകള്‍ക്ക് ഫൈന്‍ ഈടാക്കി. നിരവധി പേര്‍ക്ക് പോലീസ് നോട്ടിസ് നല്‍കിയിട്ടുമുണ്ട്. വരും ദിവസങ്ങളിലും വടകര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പരിശോധന കര്‍ശനമാക്കി നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP