Categories
Flash News

കോവിഡ് വ്യാപനം ;ഓര്‍ക്കാട്ടേരി ടൗണില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കും

ഓര്‍ക്കാട്ടേരി:ഏറാമല പഞ്ചായത്തില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ ഇന്ന് വിളിച്ചുചേര്‍ത്ത ആര്‍ ആര്‍ ടി യുടെയും, മതസംഘടന നേതാക്കളുടെയും, വ്യാപാരികളുടെയും സംയുക്ത യോഗത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു.

കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശത്തെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രം പ്രവര്‍ത്തിക്കാനും, മറ്റു വാര്‍ഡുകളിലെ ഷോപ്പുകള്‍ രാത്രി 8 മണി വരെ പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ എന്നും തീരുമാനിച്ചു. ആരാധനാലയങ്ങളില്‍ കലക്ടറുടെ നിര്‍ദ്ദേശം ശക്തമായി നടപ്പിലാക്കാനും പഞ്ചായത്തിലെ എല്ലാ കളിസ്ഥലങ്ങളും മെയ് രണ്ടുവരെ അടച്ചുപൂട്ടാനും, വാര്‍ഡ് ആര്‍ ആര്‍ ടി ശക്തമാക്കാനും, ഓര്‍ക്കാട്ടേരി ടൗണില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കാനും കുട്ടികളും മുതിര്‍ന്നവരും ടൗണില്‍ അനാവശ്യമായി ഇറങ്ങുന്നത് കര്‍ശനമായി നിയന്ത്രിക്കുവാനും തീരുമാനിച്ചു.

യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി അധ്യക്ഷതവഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: ചെറിയാന്‍, എടച്ചേരി സബ്ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജസീല വി കെ, പറമ്പത്ത് പ്രഭാകരന്‍, എംകെ പ്രസീത, മെമ്പര്‍മാരായ ശുഹൈബ് കുന്നത്ത്, ടി.പി മിനിക, ടി എന്‍ റഫീഖ്, എന്‍.എം ബിജു, ടി പി രാമകൃഷ്ണന്‍, സനല്‍, ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP