ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശഌല സന്ദേശം അയച്ച കേസില്‍ ഒഡീഷ സ്വദേശി അറസ്റ്റില്‍

By news desk | Wednesday August 8th, 2018

SHARE NEWS

വടകര: ഒഡീഷയില്‍ രജിസ്റ്റര്‍ ചെയ്ത് പോക്‌സോ കേസ് പ്രതിയെ വടകരയില്‍ വെച്ച് ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തു.

ഒഡീഷ ഖോര്‍ഗ ജില്ലയില്‍ ജദാനി വില്ലേജില്‍ കാര്‍ത്തികേയന്‍ ബഹ്‌റയെ(19)യാണ് ഒഡീഷ ബര്‍ഹാപൂര്‍ സൈബര്‍ സ്റ്റേഷന്‍ എസ്.ഐ അക്ഷയ് കുമാറിന്റെ നേതൃത്വത്തില്‍ വടകര പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

വടകര പെരുവാട്ടിന്‍ താഴയിലെ പാര്‍ക്കോ ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു പ്രതി.
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശഌല ചിത്രങ്ങളും ലൈംഗിക ചുവയുള്ള കമന്റ്‌റുകളും അയച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇക്കഴിഞ്ഞ ജൂലൈ 26ന് പ്രതിക്കെതിരെ ഒഡീഷ പോലീസ് കേസ്സെടുത്തത്.

പോക്‌സോ,ഐ.ടി,പോലീസ് ആക്ട് എന്നിവ പ്രകാരം കേസ്സെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതി വടകരയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. വടകര കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ഒഡീഷയിലേക്ക് കൊണ്ടുപോയി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...