ഫെയ്‌സ്ബുക്കിലൂടെ പരിചയം; പ്രണയം നടിച്ച് പീഡനം…. 19 കാരന്‍ റിമാന്റില്‍

By news desk | Tuesday October 16th, 2018

SHARE NEWS

കോഴിക്കോട് : പ്രണയം നടിച്ച് പതിനേഴുകാരിയെ ബാംഗ്ലൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ച പത്തൊന്‍മ്പതുകാരന്‍ പോലീസ് പിടിയില്‍ .പൊയില്‍ക്കാവ് എടക്കുളം തുവ്വയില്‍ ലോഹിദാദാസിന്റെ മകന്‍ അശ്വിന്‍ ദാസിനെയാണ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത് .

കാണാതായ ഇരുവരെയും ചെന്നൈയില്‍ വെച്ച് പിടികൂടുകയായിരുന്നു മെഡിക്കല്‍ പരിശോധനയില്‍ പീഡനം നടന്നതായി അറിഞ്ഞു .തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകലിനും പട്ടികവര്‍ഗ പ്രിവന്‍ഷന്‍ ആക്ട് പ്രകാരവും കേസെടുത്തു പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കി.

കോഴിക്കോട് ജില്ലാ ജയിലേക്ക് റിമാന്‍ഡ് ചെയ്തു. രണ്ടു വര്‍ഷം മുന്‍പ് പ്രതി ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ സമാനരീതിയില്‍ പീഡനം നടത്തിയതായി കേസുണ്ടായിരുന്നു അന്ന് പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തുടര്‍നടപടി ഉണ്ടായിരുന്നില്ല.

ജില്ലാ പോലീസ് മേധാവി ജയദേവ് ന്റെ നിര്‍ദ്ദേശപ്രകാരം വടകര ഡി വൈ എസ് പി ചന്ദ്രന്‍ ,അത്തോളി എസ് ഐ പ്രശാന്ത് ,എ എസ് ഐ മുരളീധരന്‍ പോലീസുകാരായ ശ്യാം ,സുരേഷ്ബാബു ,സൂരജ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത് .പെണ്‍കുട്ടിയെ പേരാമ്പ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read