Categories
Flash News

രാഹുലിന്റെ വരവോടെ വര്‍ധിത വീര്യവുമായി പാറക്കല്‍

ആയഞ്ചേരി : തന്റെ 5 വര്‍ഷക്കാല നേട്ടങ്ങളുടെ പട്ടികയുമായി വികസന ജാഥയിലൂടെ ഇറങ്ങിത്തിരിച്ച പാറക്കല്‍ അബ്ദുല്ല മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും മൂന്നിലധികം തവണ പര്യടനം നടത്തി.

പതിറ്റാണ്ടുകളായി പഴയമേപ്പയൂര്‍, കുറ്റ്യാടി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച സി.പിഎമ്മിന് ചെയ്യാന്‍ കഴിയാത്ത വികസന പ്രവര്‍ത്തനങ്ങളും കാരുണ്യ ക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ തൊട്ടറിഞ്ഞപ്പോള്‍ താന്‍ മണ്ഡലത്തില്‍ നടത്തിയ നേട്ടങ്ങളെ വ്യാജാരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എല്‍ഡിഎഫ് ഇതിനെ നേരിടുന്നതെന്ന് പാറക്കല്‍ പറയുന്നു.

എന്തുവന്നാലും കുറ്റ്യാടിയില്‍ കഴിഞ്ഞ തവണ ജയിച്ച വോട്ടിനേക്കാള്‍ പതിന്‍മടങ്ങ് ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുല്ല വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുമെന്ന് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നു. സി .പി .എമ്മിന്റെ ആത്മവിശ്വാസക്കുറവും പാര്‍ട്ടിയിലെ വന്‍തോതിലുള്ള വിഭാഗിയതയുമാണ് തങ്ങളുടെ ഈറ്റില്യമെന്ന് അറിയപ്പെടുന്ന ഈ മണ്ഡലം ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗത്തിന് നല്‍കാന്‍ നേതൃത്വം തീരുമാനിച്ചത്.



തുടര്‍ന്നു നടന്ന സംഭവ വികാസങ്ങള്‍ പാര്‍ട്ടിയില്‍ ഇന്നു വരെ കേട്ടുകേള്‍വി ഇല്ലാത്തതാണ്. ജില്ലാ നേതൃത്വത്തിനെതിരെ ഒരു വിഭാഗം പരസ്യമായി തെറി വിളിച്ച് തെരുവില്‍ ജാഥ നയിച്ച് നേതൃത്വത്തിന്റെ തീരുമാനത്തെ തിരുത്തിച്ചത് മറുവിഭാഗം ഏപ്രില്‍ 6 ന് വോട്ടിങ്ങിലൂടെ പ്രതിഫലിപ്പിക്കുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്.

മണ്ഡലത്തിലെ എതിരാളികള്‍ക്ക് പോലും സുസമ്മതനായ പാറക്കല്‍ കഴിഞ്ഞ തവണ കന്നിക്കാരനായി വന്ന് ഏവരെയും ആശ്ചര്യപ്പെടുത്തിയാണ് തെരെഞ്ഞെടുക്കപ്പെട്ടതെങ്കില്‍ ഈ തവണ ജില്ലയില്‍ തന്നെ മികച്ച ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പുറമേരിയിലെ പരിപാടിയും സാന്നിധ്യവും പ്രവര്‍ത്തകരില്‍ ആവേശം വര്‍ധിപ്പിക്കുകയും വിജയത്തിന് ഏറെ തിളക്കമേറ്റുന്നതുമാണ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP