ദേശീയ തപാല്‍ ദിനത്തില്‍ അവര്‍ സ്വന്തം കൈപടയില്‍ പ്രിയ താരത്തിന് കത്തെഴുതി

By news desk | Wednesday October 10th, 2018

SHARE NEWS

നാദാപുരം : ദേശീയ തപാല്‍ ദിനത്തില്‍ സിനിമാ താരവും എം.പിയുമായ ഇന്നസെന്റിന്റെ ‘സുഖ’വിവരമന്വേഷിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്കത്തഴുതി.

ഇന്നസെന്റ് എം.പി.യുടെ ആത്മകഥയായ കാന്‍സര്‍ വാര്‍ഡിലെ ചിരി ‘ എന്ന പാഠഭാഗം പഠിക്കുന്നതിനിടയിലാണ് പുറമേരി മുതുവടത്തൂര്‍ മാപ്പിള യു.പി.സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പ്രിയ താരത്തിന്റെ രോഗവിവരം തിരക്കി കത്തെഴുതാന്‍ തീരുമാനിച്ചത്.

കാന്‍സര്‍ പിടിപെട്ട് രണ്ട്തവണആശുപത്രിയില്‍ കിടക്കേണ്ടി വന്നിട്ടും രോഗത്തെ നര്‍മ്മ ബോധത്തോടെ

എങ്ങനെ നേരിടാന്‍ കഴിഞ്ഞു എന്ന നേരറിവു തേടിയാണ് വിദ്യാര്‍ത്ഥികള്‍ ദേശീയ തപാല്‍ ദിനത്തില്‍ ഇന്നസെന്റ് എം.പിക്ക് കത്തെഴുതിയത്.

മലയാളം അധ്യാപകനായ ശ്യാംസുന്ദറിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ കുനിങ്ങാട് പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചത്.

പോസ്റ്റ് മാസ്റ്റര്‍ നാണു ഓഫീസിന്റെ പ്രവര്‍ത്തനങ്ങളും മറ്റു കാര്യങ്ങളും വിശദീകരിച്ചു നല്‍കി.

സി.പി.നാസില നൗഷാദ്, റാനിയ ഷെറിന്‍. പി.എം, ഹിബ ഫാത്തിമ, ഫിന ഫാത്തിമ, സ്വാതി.കെ.കെ, ഹയ ഫാത്തിമ കെ.ടി.കെ, നുസൈബ കെ.ടി.കെ, ദാവല്‍ എസ്.ആര്‍, സായന്ത്, സി.എം, മുഹമ്മദ് സിനാന്‍.പി,
ശ്രീനന്ദ്.കെ, മുഹമ്മദ് നസീഫ്, ആദിദേവ്. എന്‍.കെ, ഹാഫിസ് മുഹമ്മദ്.എസ്.എ, അബ്ദുള്‍ അസീബും തങ്ങള്‍ എഴുതിയ കത്തുകള്‍ പോസ്റ്റ് ചെയ്താണ് മടങ്ങിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...