Categories
latest

പ്രകാശൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും; വൈദ്യുതി വകുപ്പ് പരിശോധനയും ഇന്ന്

വടകര : സർവീസ്‌ വയറിൽ തട്ടിയ തെങ്ങിൻകമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കൃഷിപ്പണിക്കിടെ തൊഴിലാളി മരിച്ച പ്രകാശിൻ്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ട് വളപ്പിൽ സംസ്ക്കരിക്കും.

ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഇന്നിവിടെ പരിശോധന നടത്തും. മേമുണ്ട പല്ലവി സ്റ്റോപ്പിനുസമീപം ഒറ്റപ്പിലാക്കൂൽ പ്രകാശൻ (51) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് മരിച്ചതെങ്കിലും വൈകീട്ട് ഇൻക്വസ്റ്റ് നടത്തുന്ന വേളയിലാണ് വൈദ്യുതാഘാതമേറ്റതായി മനസ്സിലായത്.


പോസ്റ്റ്‌ മോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റയ മൃതദേഹം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും.

മേമുണ്ട ടൗണിനു സമീപത്തെ വീട്ടിൽ തെങ്ങിൻതടം തുറക്കുന്ന ജോലിയിലായിരുന്നു പ്രകാശൻ. വീട്ടുകാർ ചായ കുടിക്കാനായി വിളിച്ചപ്പോൾ ബോധരഹിതനായി നിലത്തുകിടക്കുന്നതാണ് കണ്ടത്.

ഉടൻതന്നെ വീട്ടുകാരും സമീപവാസികളും ഓടിയെത്തി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. കുഴഞ്ഞുവീണ് മരിച്ചെന്നാണ് കരുതിയിരുന്നത്.

എന്നാൽ കോവിഡ് ഫലം കിട്ടിയശേഷം പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചപ്പോഴാണ് ദേഹത്ത് പൊള്ളിയ പാടുകൾ കണ്ടത്. ഷോക്കേറ്റതാണ് മരണകാരണമെന്ന നിഗമനത്തിൽ സംഭവസ്ഥലം പരിശോധിക്കാൻ പോലീസ് നിർദേശം നൽകി.

സ്ഥലത്തുപോയി നോക്കിയപ്പോഴാണ് തെങ്ങുകെട്ടിയ കമ്പി സർവീസ് വയറിൽതട്ടിയനിലയിൽ കണ്ടത്. ഇതിൽ വൈദ്യുതിയുണ്ടായിരുന്നു.

കമ്പി ഉരഞ്ഞ് സർവീസ് വയറിന്റെ ഇൻസുലേഷൻ ഇളകിപ്പോയെന്നാണ് സംശയം. ഇതിലൂടെയാണ് വൈദ്യുതി പ്രവഹിച്ചത്.

ആൾത്താമസമില്ലാത്ത വീട്ടിലേക്കുള്ള സർവീസ് വയറാണിത്. കമ്പി മാറ്റുന്നതിനിടെയാകാം പ്രകാശന് ഷോക്കേറ്റതെന്നാണ് നിഗമനം. കെ.എസ്.ഇ.ബി. വടകര സൗത്ത് സെക്‌ഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ശോഭയാണ് പ്രകാശന്റെ ഭാര്യ. മക്കൾ: ആതിര, അക്ഷയ് പ്രകാശ്. സഹോദരൻ: ഒ.പി. പ്രേമൻ.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Prakash's body will be cremated today; Power department inspection today

NEWS ROUND UP