Categories
Flash News

സിപിഎം അക്രമം അഴിച്ച് വിടുന്നു : പാറക്കല്‍ അബ്ദുള്ള

വടകര: പരാജയ ഭീതിയില്‍ സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ. മണിയൂര്‍ പഞ്ചായത്തിലെ മുടപ്പിലാവില്‍ യുഡിഎഫ് പ്രവര്‍ത്തകരെ അക്രമിച്ചതായി പരാതി.

പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി കള്ളവോട്ട് ഉള്‍പ്പെടെ ചെയ്ത സിപിഎം പരാജയ ഭീതികാരണം യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയാണ് .

അണികളെ നിയന്ത്രിക്കാന്‍ സിപിഎം തയ്യാറാകണം. ഇല്ല എങ്കില്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണോ ഈ ആക്രമണങ്ങള്‍ എന്ന് വ്യക്തമാക്കണം. അക്രമത്തിലൂടെ ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ജനപിന്തുണയോടെ ശക്തമായി ചെറുക്കുമെന്നും പാറക്കല്‍ അബ്ദുള്ള എംഎല്‍എ പറഞ്ഞു.


അക്രമത്തില്‍ പരിക്കേറ്റ ജമാല്‍ പുളിക്കൂല്‍, അനൂപ് മുടപ്പിലാവില്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP