നാട്ടിൻകൂട്ടം വള്ളിക്കാട് പ്രവാസി വാട്സ് അപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന സ്നേഹ വിരുന്ന് 29ന്

By | Thursday December 27th, 2018

SHARE NEWS

വടകര:നാട്ടിൻകൂട്ടം വള്ളിക്കാട് പ്രവാസി വാട്സ് അപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന സ്നേഹ വിരുന്ന് ഈ മാസം 29ന് വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സാമൂഹ്യ സാംസ്‌കാരിക വിദ്യഭ്യാസ പുരോഗതിയും ജീവ കാരുണ്യ പ്രവർത്തനവും ലക്ഷ്യമാക്കിയാണ് കൂട്ടായ്മ രൂപീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.കൂട്ടായ്മയും,സാംസ്‌കാരിക സദസ്സും എം.പി.അബ്ദുൾ സമദ് സമദാനി ഉൽഘാടനം ചെയ്യും.

കെ.സുധാകരൻ സ്നേഹ സന്ദേശം നൽകും.പാറക്കൽ അബ്ദുള്ള എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.ഡോ:സിദ്ദിഖ് അഹമ്മദ് മുഖ്യ അതിഥിയായിരിക്കും.തുടർന്ന് നടക്കുന്ന വ്യക്തിത്വ വികസന ബോധവൽക്കരണത്തിൽ ഷംസുദീൻ വെബ്ര,ഡോ:എം.ജി.മല്ലിക എന്നിവർ ക്ലാസ്സെടുക്കും.

വിവിധ കലാ പരിപാടികളും അരങ്ങേറും.വാർത്താ സമ്മേളനത്തിൽ ചെയർമാൻ ഡോ:ഇസ്മായിൽ രയരോത്ത്,കൺവീനർ
അഷറഫ് മനത്തനാത്ത്,മജീദ് വെള്ളിക്കുളങ്ങര,ഹനീഫ വള്ളിക്കാട് എന്നിവർ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...