Categories
Flash News

മാധ്യമ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണനലഭിക്കുന്നില്ല; പാറക്കല്‍ അബ്ദുല്ല എം.എല്‍.എ

കുറ്റ്യാടി: രാപ്പകല്‍ അധ്വാനിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് എം.എല്‍.എ പാറക്കല്‍ അബ്ദുല്ല പഞ്ഞു. കുറ്റ്യാടി പ്രസ്‌ഫോറം സംഘടിപ്പിച്ച കുടുംബ സംഗമം ഗ്രീന്‍വാല്ലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രാദേശിക പത്രപ്രവര്‍ത്തകരായ സി.വി മൊയ്തു മാസ്റ്റര്‍, മൂസ പാലേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് അധ്യക്ഷനായി. ഡോ: ഡി. സച്ചിത്ത്. ഷംന സജിത്ത് എന്നിവര്‍ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ, വാര്‍ഡ് മെമ്പര്‍ ഹാഷിം നമ്പാടന്‍, സി.എച്ച് ഷരീഫ്, എം.കെ അഷ്‌റഫ്, അഖിലേന്ദ്രന്‍ നരിപ്പറ്റ, പി.സി രാജന്‍, സയ്യിദ് സഹല്‍ , കെ.മുകുന്ദന്‍, അബ്ദുറസാക്ക് പാലേരി, സി.കെ അബു മാസ്റ്റര്‍, പി.പി ദിനേശന്‍, കെ.പി അഷ്‌റഫ്, ആര്‍.കെ സുഗുണന്‍, ഇ.പി മുഹമ്മദലി, യു.കെ അര്‍ജുനന്‍, സമീര്‍ പൂമുഖം, അജ്മല്‍ അശ്ഹരി, കെ.വി ശശീന്ദ്രന്‍ , ക്യഷ്ണന്‍ നടേമ്മല്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി പി.എം അഷ്‌റഫ് സ്വാഗതവും സി.പി രഘുനാഥ് നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP