നാളെയും ബസ്സ്‌ സമരം ; താലൂക്കിലെ മുഴുവന്‍ ബസ്സുകളും തടയും

By | Monday February 10th, 2020

SHARE NEWS

വടകര: തൊഴിലാളികള്‍ക്കു നേരെയുള്ള നിരന്തരമായി  തുടരുന്ന അക്രമത്തിലും  സമാന്തര ടാക്സി  സര്‍വ്വീസിലും പ്രധിഷേധിച്ച്  വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ സ്വകാര്യ ബസ്സ്‌ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്.  നാളെ  താലൂക്കില്‍ സര്‍വീസ് നടത്തുന്ന  മുഴുവന്‍ ബസ്സുകളും  തടയാനാണ് തൊഴിലാളികളുടെ തീരുമാനം. ഇതനുസരിച്ച് വടകര  ബസ്സ്‌ സ്റ്റാന്‍ഡില്‍   സര്‍വ്വീസ് നടത്തുന്ന ബസ്സ് ജീവനക്കാരെ കണ്ട് സമരക്കാര്‍ പണിമുടക്കണമെന്ന ആവശ്യമുന്നയിച്ചു.

മുന്നറിയിപ്പ് ഇല്ലാതെ നടത്തുന്ന സമരമായതിനാല്‍ തൊഴിലാളി യൂണിയനുകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല എന്നാല്‍ എല്ലാ യൂണിയനിലുംപെട്ട തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആവശ്യം അംഗീകരിക്കാതെ പണിമുടക്ക് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്