സ്വകാര്യ ബസ്സ് പണിമുടക്ക്‌: യാത്രക്കാരില്‍ നിന്ന്‍ കൊള്ള ലാഭം കൊയ്ത് ടാക്സി ജീപ്പുകള്‍

By | Monday February 10th, 2020

SHARE NEWS

വടകര: രണ്ട്‌ ദിവസമായി വടകര  റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കിയതോടെ  ടാക്സി ജീപ്പുകള്‍ക്ക് ചാകര.  ചില  ജീപ്പ് ഡ്രൈവര്‍മാര്‍ തോന്നിയ ചാര്‍ജ് വാങ്ങിതുടങ്ങിയതോടെ യാത്രക്കാരുടെ  കീശ കാലിയാകുന്നു. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്  പ്രാക്ടികല്‍ പരീക്ഷയ്ക്കെത്താന്‍ ബസ്‌ സമരം മൂലം സാധിക്കാറില്ല.

ബസ്സിന് തൊട്ടില്‍പ്പാലത്തുനിന്ന്‍  27 രൂപ ഈടാക്കുമ്പോള്‍ 80 രൂപ മുതല്‍  100 രൂപവരെയാണ്  ടാക്സി വാഹനങ്ങള്‍  വാങ്ങിക്കുന്നത്. മറുനാടന്‍ തൊഴിലാളികളെയാണ് ടാക്സി വാഹനക്കാര്‍ കൂടുതലായും പിഴിയുന്നത്.  ചാര്‍ജിനെ ചൊല്ലി പ്രധാന ടൗണുകളില്‍ വാക്കേറ്റവും കൈയ്യാങ്കളിയും നടക്കുന്നുണ്ട്. കഴിഞ്ഞദിവസം കല്ലാചിയില്‍ നിന്ന്‍    അധികചാര്‍ജ് ഈടാക്കിയതിനെചൊല്ലി ഏറെ സമയം   വാക്കുതര്‍ക്കം  ഉടലെടുത്തിരുന്നു .  നാദാപുരത്തുനിന്ന്‌ വടകരക്ക് 40   രൂപയോളമാണ്     ചിലര്‍ യാത്രക്കരില്‍നിന്ന്‍ വാങ്ങിയത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്