സര്‍ക്കാര്‍ ഒപ്പമുണ്ട്; പ്രിയയ്ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം

By | Wednesday September 6th, 2017

SHARE NEWS

നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ആദിവാസി വിഭാഗത്തില്‍പെട്ട സി സി പ്രിയക്ക് ഒടുവില്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

ഈമാസം രണ്ടു മുതല്‍ഹോങ്കോങ്ങില്‍ ആരംഭിച്ച ഏഷ്യന്‍ വനിതാ ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇരുപത്തഗ ടീമില്‍ ഏക മലയാളി സാന്നിധ്യമായ വിലങ്ങാട് വായാട്ആദിവാസി കോളനിയിലെ പ്രിയയ്ക്ക് ആണ് സര്‍ക്കാര്‍ ഒരുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്.

കഴിഞ്ഞമാസം ഡല്‍ഹിയില്‍ നടന്ന പരിശീലനത്തിനും യാത്രയ്ക്കുമുള്ളപണമില്ലാത്തതിനാല്‍ യാതതന്നെ മുടങ്ങുമെന്ന അവസ്ഥ വന്നിരുന്നുതുടര്‍ന്ന് നാട്ടുകാരുടെയും മുന്‍ മുഖ്യ മന്ത്രി കെ കരുണാകരന്‍ ട്രസ്റ്റിന്റെയും സഹായത്തിലാണ് പരിശീലനത്തിന് ഡല്‍ഹിയിലേക്കും തുടര്‍ന്ന് ചൈനയിലെ ഹോങ്കോങ്ങിലേക്കും പോയത്.

തിരുവോണ ദിവസം വിലങ്ങാട്ടെ ഓണാഘോഷത്തിന് പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍എത്തിയിരുന്നെങ്കിലുംപ്രിയക്കുള്ള ധനസഹായം പ്രഖ്യാപിച്ചിരുന്നില്ല.

ഇന്നലെയാണ് പ്രിയക്ക് ധനസഹായ മായി ഒരുലക്ഷം രൂപ നല്‍കാന്‍ തീരുമാനമായതായി മന്ത്രിയുടെ ഓഫിസില്‍നിന്ന് അറിയിപ്പുവന്നത്. എന്നാല്‍ കഴിഞ്ഞമാസം പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കാനും യാത്രയ്ക്കുമുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...