Categories
Flash News

അഴിയൂരിലെ മത്സ്യത്തൊഴിലാളി പ്രിയേഷ് മാളിയക്കല്‍ നാട്ടിലെ താരം

 

വടകര: ഉദാത്തമായ സേവന മാതൃക കാട്ടി അഴിയൂരിലെ മത്സ്യത്തൊഴിലാളി പ്രിയേഷ് മാളിയക്കല്‍.

കോവിഡ് 19 പോസറ്റീവ് രോഗിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി മത്സ്യത്തൊഴിലാളി പ്രിയേഷ് മാളിയക്കല്‍ നാടിന് മാതൃകയായി .

കോ വിഡ് 19 പോസിറ്റീവ് ആയി 14 ദിവസം വീട്ടില്‍ ഇരിക്കുകയും തുടര്‍ പരിശോധനയില്‍ നെഗറ്റീവായ പിറ്റേന്ന് കോവിഡ് 19 ബാധിച്ച് മരണമടഞ്ഞ അഴിയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ലക്ഷം വീട് കോളനിയിലെ വാഴയില്‍ മീത്തല്‍ അജിതയുടെ മൃതദേഹം സംസ്‌കരിക്കാന്‍ നേതൃത്വം നല്‍കുകയായിരുന്നു പ്രിയേഷ്.


തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട അജിതയുടെ മൃതദേഹം ഏറ്റുവാങ്ങി മൊകേരി പഞ്ചായത്ത് പൊതു ശ്മശാനത്തില്‍ ആണ് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിച്ചത്

.വടകര ഫയര്‍ & റെസ്‌ക്യൂവിന്റെ കീഴിലുള്ള സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായ ആഷിക് അജയന്‍, ഷാജി ഓര്‍ക്കാട്ടേരി, ഫൈസല്‍ ചോറോട്, എന്നിവരും പ്രിയേഷിന്റ കൂടെ ചടങ്ങുകള്‍ക്ക് സഹായിച്ചു.

തലശ്ശേരി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട അജിതയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ പയ്യാമ്പലം പൊതു ശ്മശാനത്തില്‍ അടക്കുവാന്‍ പഞ്ചായത്ത് ശ്രമിച്ചുവെങ്കിലും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലയിലെ മെകേരി ഗ്രാമ പഞ്ചായത്തിന്റെ പൊതു ശ്മാശാനത്തില്‍ സംസ്‌കാരം നടത്തിയത് .

തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ മൃതദേഹം ഏറ്റുവാങ്ങി വടകര ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ മാരായ സുഹൃത്തുക്കളെയും കൂട്ടി സ്വന്തം വാഹനത്തില്‍ എത്തി മൃതദേഹം സംസ്‌കരിക്കുന്നത് പ്രിയേഷ് നേതൃത്വം നല്‍കി.

സ്വയം സന്നദ്ധനായി കോ വിഡ് വിമുക്തി നേടി പിറ്റേന്ന് തന്നെ കര്‍മ്മ രംഗത്ത് വന്ന സാമുഹ്യ പ്രവര്‍ത്തകനായ പ്രിയേഷിനെ നാട്ടുകാര്‍ അഭിനന്ദിച്ചു

.സെക്ടറല്‍ മജിസ്‌ട്രേറ്റ് കെ.കൃഷ്ണകുമാര്‍ പ്രിയേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പഞ്ചായത്തിലെ എമര്‍ജന്‍സി റെസ്‌ക്യം ടീമിലെ അംഗമാണ് പ്രിയേഷ്.

കഴിഞ്ഞ ഓഖി ദുരിത കാലത്തും ,വെള്ളപ്പൊക്ക സമയത്തും സ്വയം സന്നന്ധനായി രക്ഷാപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് പ്രിയേഷ്.

കടലില്‍ നിന്ന് പ്ലാസ്റ്റിക്ക് നീക്കം ചെയ്ത് സംസ്‌കരിക്കുന്നതിനും പ്രിയേഷ് മുന്‍കൈ എടുക്കാറുണ്ട്.

അഴിയൂര്‍ ഗ്രാമപഞ്ചായത്തിന് ആകെ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രിയേഷ് നേതൃത്വം നല്‍കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയനും, സെക്രട്ടറി ടി.ഷാ ഹുല്‍ ഹമീദും വടകര ന്യൂസിനോട് പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP