Categories
Flash News

പുതുപ്പണത്ത് സൗജന്യ പിഎസ് സി പരിശീലന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

വടകര: ബ്രദേഴ്‌സ് ലൈബ്രറി & ഹെല്‍പ് സെന്ററിന്റെ സൗജന്യ പി എസ് സി പരിശീലന കേന്ദ്രം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ശ്രീ പി.കെ സതീശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പ്രദേശത്ത് മാതൃകാപരമായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശോഭന്‍ ചാലില്‍ , അബ്ദുള്‍ റഹീം എം.പി. ഷബീര്‍ കെ കെ എന്നിവരെ വടകര പോലീസ് സ്റ്റേഷന്‍ പി ആര്‍ ഒ സുനില്‍ കുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കറുകയില്‍ പ്രദേശത്തുള്ള 20 കുട്ടികള്‍ അംഗങ്ങളായ സ്‌പോര്‍ട്‌സ് ഹബ് ഹോക്കി ടീം അംഗങ്ങള്‍ക്കുള്ള ബ്രദേഴ്‌സ് ലൈബ്രറിയുടെ ജഴ്‌സി വിതരണവും നടത്തി. സജീഷ് കോട്ടേമ്പ്രം മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. ഷിനോജ് യു പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.അബ്ദുല്‍ ലത്തീഫ് നദ്‌വി, ഹമീദ് മാസ്റ്റര്‍, മഹമൂദ് മാസ്റ്റര്‍, പി എം പ്രഭാകരന്‍, പ്രേമാനന്ദന്‍ ഗുരുക്കള്‍, ടി കെ മുഹമ്മദ്, ബിജു വി കെ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നിഷാദ് മാസ്റ്റര്‍ സ്വാഗതവും നികേഷ് തോട്ടത്തില്‍ നന്ദിയും അര്‍പ്പിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP