നൂറിന്റെ നിറവില്‍ പുറമേരി.എല്‍.പി.സ്‌കൂള്‍

By | Saturday December 14th, 2019

SHARE NEWS

നാദാപുരം: 1920 ല്‍ സ്ഥാപിതമായ പുറമേരി.എല്‍.പി.സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ജനുവരിയില്‍ തുടക്കം കുറിക്കും. നൂറാം വാര്‍ഷികത്തോടൊപ്പം പ്രധാന അധ്യാപകനായ സത്യന്‍ മാസ്റ്ററുടെ യാത്രയയപ്പ് സമ്മേളനവും വിപുലമായി നടത്തും . പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് : കെ.അച്ചുതന്‍ രക്ഷാധികാരിയായും പി.ടി.എ. പ്രസിഡണ്ട് നിഖില്‍. എന്‍ ചെയര്‍മാനും ബീന. കെ പി. കണ്‍വീനറായും എം.എം വാസു ട്രഷററായും 151 അംഗ സ്വാഗതസംഘം രൂപീകരിച്ചു

. വൈസ് ചെയര്‍മാന്‍മാര്‍: വട്ടക്കണ്ടി രാജന്‍, ഷിബിനപ്രകാശന്‍
ജോ: കണ്‍വീനര്‍മാര്‍ : റിജില്‍.സി.പി, വിജിഷ ശിവദാസ് .

ജനുവരി 10 ന് തുടങ്ങുന്ന ആഘോഷ പരിപാടികള്‍ ഏപ്രില്‍ 4 ന് സമാപിക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *